ഇരുവരും സിനിമ താരങ്ങൾ, പ്രണയ വിവാഹമാണോ എന്ന് ആരാധകർ സംശയിച്ചു , വിനുവിന്റെയും വിദ്യയുടെ ജീവിതകഥ

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്കെത്തുന്നത്. വിനു മോഹന്റെ സഹോദരൻ അനു മോഹനും സിനിമയിൽ സജീവമാണ്. കൊല്ലം കൊട്ടാരക്കരയിലുള്ള അന്തരിച്ച നാടക നടൻ മോഹൻ കുമാറിന്റെയും നാടക – സിനിമാ താരം ശോഭ മോഹന്റെയും മൂത്ത മകനായാണ് വിനു ജനിച്ചത്. നിവേദ്യത്തിലെ മോഹന കൃഷ്ണനെന്ന തനി നാടൻ യുവാവായ കഥാപാത്രത്തെ വിനു മോഹൻ ഗംഭീരമായി അവതരിപ്പിച്ചാണ് ശ്രദ്ധേയനായത്. തുടർന്ന് ഒരുപിടി നല്ല വേഷങ്ങൾ വിവിധ സിനിമകളിലായി നായകനായും സഹതാരമായുമൊക്കെ അഭിനയിച്ചു. തുടർന്നാണ് നടൻ വിവാഹിതനായത്. തമിഴിലും മലയാളത്തിലും ശ്രദ്ധേയയായ യുവനടി വിദ്യയെയാണ് വിനു മോഹൻ ജീവിതത്തിലേക്ക് കൂട്ടിയത്. വിനുമോഹൻ മുപ്പതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

2013 ലാണ് ഇവരുടെ വിവാഹം നടക്കുന്നത്. രുവരും സീരിയൽ സിനിമ ഇൻഡസ്ടറി ആയത്കൊണ്ട് തന്നെ ഇരുവരും പ്രണയിച്ചാണോ കല്യാണം കഴിച്ചത് എന്ന് പലർക്കും സംശയം ഉണ്ടായിരുന്നു. അന്നൊക്കെ അത് ചർച്ച വിഷയവുമായിരുന്നു. യഥാർത്ഥത്തിൽ ഇവരുടേത് പ്രണയ വിവാഹമല്ല. വിവാഹശേഷം പ്രണയത്തിൽ ആയ ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. വിവാഹത്തിന് ശേഷവും പ്രണയിക്കാം എന്ന് കാണിച്ചു തന്ന ദമ്പതികളാണ് ഇവർ. ഇരുവരും ഫോട്ടോഷൂട്ടുകളും മറ്റും നടത്തി ഇൻസ്റാഗ്രാമിലും മറ്റും പോസ്റ്റ് ചെയ്യാറുമുണ്ട്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളാണ് പൊതുവെ ഹിറ്റാകാറുള്ളത്.

ഹരിനാരായണൻ സംവിധാനം ചെയ്ത നീലാമ്പരി എന്ന ചിത്രത്തിൽ സഹനടിയായിരുന്നു വിദ്യ സിനിമയിലേക്ക് വന്നത്. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത എൻറെ പെണ്ണ് എന്ന പരമ്പരയിൽ ഭാമ എന്ന കഥാപാത്രമായി അഭിനയിച്ചിരുന്നു. ചെറിയ കള്ളനും വലിയ പോലീസും മഹാരാജ ടാക്കീസ്, എം.എൽ.എ. മാണി: പത്താം ക്ലാസ്സും ഗുസ്തിയും ഈ തിരക്കിനിടയിൽ എന്നിവയാണ് അവർ അഭിനിയിച്ച മറ്റു ചിത്രങ്ങൾ.