പെരുമാറ്റച്ചട്ടം ലംഘിച്ചു, ട്വന്റി 20യുടെ മെഡിക്കൽ സ്റ്റോർ പൂട്ടാൻ ഉത്തരവിട്ട് റിട്ടേണിങ് ഓഫീസർ

കൊച്ചി. കിഴക്കമ്പലത്തെ ട്വന്റി 20യുടെ മെഡിക്കല്‍ സ്റ്റോര്‍ പൂട്ടണമെന്ന് റിട്ടേണിങ് ഓഫീസര്‍. വന്‍ വിലക്കുറവിലാണ് ഇവിടെ മരുന്ന് നല്‍കിയിരുന്നത്. പെരുമാറ്റച്ചട്ടം നിലവില്‍ വന്നശേഷമാണ് മെഡിക്കല്‍ സ്‌റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചതെന്നും ഇത് വോട്ടര്‍മാരെ സ്വാധിനിക്കുമെന്നും വ്യക്തമാക്കിയാണ് റിട്ടേണിങ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ മെഡിക്കല്‍ സ്റ്റോര്‍ പൂട്ടാന്‍ നിര്‍ദേശിച്ചത്.

മെഡിക്കല്‍ സ്‌റ്റോറില്‍ 80 ശതമാനം വരെ വിലക്കുറവിലാണ് മരുന്ന് ലഭ്യമാക്കിയിരുന്നത്. മാര്‍ച്ച് 21നാണ് കിഴക്കമ്പലത്ത് ട്വന്റി 20 മെഡിക്കല്‍ സ്റ്റോര്‍ ആരംഭിച്ചത്. കിറ്റക്‌സ് എംഡി സാബു എം ജേക്കബാണ് സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്തത്.

മെഡിക്കല്‍ സ്‌റ്റോറിന് രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമില്ലെന്നും കിറ്റക്‌സ് ഡയറക്ടര്‍ എന്ന നിലയിലാണ് പരിപാടിയില്‍ പങ്കെടുത്തതെന്നും സാബു പറയുന്നു.