പ്രാക്കും തെറിവിളിയും കേട്ടതിന് കണക്കില്ല; എന്ത് വന്നാലും അമ്മയറിയാതെ പരമ്പര ചെയ്‌തോളാമെന്ന് ഏറ്റിരുന്നില്ല; വിഷ്ണു

അമ്മയറിയാതെ എന്ന പരമ്പരയില്‍ നിന്ന് പിന്മാറിയതിന്റെ കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് നടന്‍ വിഷ്ണു. ഒരു മാസത്തെ ഷെഡ്യൂളിന് മുമ്പ് തന്നെ താന്‍ പിന്മാറുള്ള കാര്യം തീരുമാനിച്ചിരുന്നുവെന്നും താരം പറയുന്നു. അത്രയും മോശം അധിക്ഷേപങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും നേരിട്ടതെന്ന് താരം പറയുന്നു.

പരമ്പരയില്‍ നിന്നുമുള്ള ഇപ്പോഴത്തെ പിന്മാറ്റം പെട്ടെന്നുള്ളതായിരുന്നില്ലെന്ന് വിഷ്ണു പറയുന്നു. എന്ത് വന്നാലും ഈ പരമ്പര ചെയ്തോളാം എന്ന് താന്‍ ഏറ്റിരുന്നില്ല. സ്‌ക്രീനില്‍ എത്തും മുമ്പ്് തന്നെ വിലയിരുത്തുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും വിഷ്ണു ചോദിക്കുന്നുണ്ട്.

ഒരു പരമ്പരയ്ക്കായി മെലിഞ്ഞിരുന്നു. ഇതിനിടെ കൊവിഡ് ബാധിച്ചുവെന്നും അങ്ങനെ ഫിസിക്കലി ക്ഷീണിതനായിരിക്കുമ്പോഴാണ് അമ്മയറിയാതെയിലേക്ക് വരുന്നതെന്നും താരം പറയുന്നു.