ലവ് കം അറേഞ്ചഡ് മ്യാരേജ് ആയിരുന്നു. ഭാര്യ അടക്കമുള്ളവരെ കണ്ട് പഠിച്ചാണ് സ്ത്രീകളുടെ മാനറിസം കൊണ്ട് വന്നത്.

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അരുണ്‍ ജി രാഘവന്‍. പൂക്കാലം വരവായി, ഭാര്യ തുടങ്ങിയ സീരിയലുകളിലെ കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടു. തൃശൂരാണ് അരുണിന്റെ സ്വദേശം. അച്ഛന്‍ രാഘവന് സ്റ്റുഡിയോ ബിസിനസ് ആയിരുന്നു. രണ്ട് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഭാര്യയും മകനുമൊപ്പം കൊച്ചിയിലാണ് അരുണ്‍ താമസിക്കുന്നത്. ഐടി മേഖലയിലുള്ള ജോലി ഉപേക്ഷിച്ചാണ് അഭിനയത്തിലേക്ക് വരുന്നത്.

സ്ത്രീകഥാപാത്രത്തെ കുറിച്ചും തന്റെ പ്രണയ വിവാഹത്തെപ്പറ്റിയും തുറന്നുപറയുകയാണ് അരുൺ, വാക്കുകൾ, ലവ് കം അറേഞ്ചഡ് മ്യാരേജ് ആയിരുന്നു. ബാംഗ്ലൂരില്‍ പഠിക്കുന്ന സമയത്താണ്. ഞങ്ങളുടെ കോമണ്‍ ബന്ധുവിന്റെ വിവാഹം ബാംഗ്ലൂര്‍ വെച്ച് നടത്തി. അച്ഛന്‍ സ്റ്റുഡിയോ നടത്തുന്നത് കൊണ്ട് വിവാഹക്ഷണത്തിനൊപ്പം അവിടെ ഫോട്ടോ എടുക്കാനും പറഞ്ഞിരുന്നു. അങ്ങനെ എന്നെ കൂടെ കൂട്ടി അച്ഛന്‍ ഫോട്ടോയും ഞാന്‍ വീഡിയോഗ്രാഫറുമായി. അതുകൊണ്ട് തന്നെ ഒറ്റ ഫോട്ടോയിലും ഞാനും അച്ഛനുമില്ല.

ദിവ്യ എടുത്തൊരു ഫോട്ടോയില്‍ ഞങ്ങളുണ്ടായിരുന്നു. അതെനിക്ക് അയച്ച് തരാന്‍ പറഞ്ഞു. അങ്ങനെ മെല്ലേ ചാറ്റ് തുടങ്ങി. ഓര്‍ക്കുട്ട് വഴിയുള്ള ചാറ്റിനിടയിലാണ് ഞങ്ങള്‍ രണ്ടാളുടെയും ജന്മദിനം ഒരു ദിവസമാണെന്ന് അറിയുന്നത്. വര്‍ഷം വേറെ ആണെങ്കിലും നവംബര്‍ 24 നാണ് പിറന്നാള്‍. അത് കുറച്ച് കൂടി അടുപ്പത്തിലാക്കി. തന്റെ 25-ാമത്തെ വയസില്‍ ആയിരുന്നു വിവാഹം.

സ്ത്രീ വേഷം ചെയ്തപ്പോഴുള്ള ബുദിധിമുട്ടിങ്ങനെ, സെറ്റിലെത്തി കഴിഞ്ഞിട്ടുള്ള വലിയ ടാസ്‌ക് രണ്ട് നേരമെങ്കിലും ഷേവ് ചെയ്യണമെന്നതാണ്. രാവിലെ ഷേവ് ചെയ്തത് ആണെങ്കിലും വൈകുന്നേരം ആവുമ്പോഴെക്കും ചെറിയ കുറ്റികളൊക്കെ വരും. എച്ച്ഡി വിഷ്യൂല്‍സ് ആവുമ്പോള്‍ അത് എടുത്ത് കാണിക്കുന്നത് കൊണ്ട് വീണ്ടും ഷേവ് ചെയ്യണം. അന്നേരം കുരു വരികയും അത് പൊട്ടുകയും ചെയ്യും. അതിന് മുകളില്‍ വീണ്ടും ഷേവ് ചെയ്തിട്ടുണ്ട്. പിന്നെ വിഗ്. അത്രയും നീളമുള്ള മുടി എന്റെ ഒര്‍ജിനല്‍ മുടിയില്‍ കുത്തി വെക്കുമ്പോള്‍ അതിന്റേതായ ബുദ്ധിമുട്ട് വരും. കോണ്‍ടാക്ട് ലെന്‍സും ഉപയോഗിച്ചിരുന്നു. ആറ് മണിക്കൂറില്‍ കൂടുതല്‍ അത് ഉപയോഗിക്കരുതെന്ന് എനിക്ക് അറിയാന്‍ പാടില്ലായിരുന്നു. രാവിലെ മുതല്‍ രാത്രി വരെ വച്ചിട്ട് കണ്ണില്‍ ഇന്‍ഫെഷന്‍ വരെ വന്നു. രണ്ടര മൂന്ന് മാസത്തോളം ആ ഗെറ്റപ്പിലായിരുന്നു ഞാന്‍. ഭാര്യ അടക്കമുള്ളവരെ കണ്ട് പഠിച്ചാണ് സ്ത്രീകളുടെ മാനറിസം കൊണ്ട് വന്നത്.