ജ്വാല ഗുട്ടയുമായുള്ള വിവാഹതീയതി പുറത്തുവിട്ട് വിഷ്ണു വിശാൽ

തമിഴ് താരം വിഷ്ണു വിശാൽ വിവാഹ തീയതി പുറത്തുവിട്ടു. ഏപ്രിൽ 22 നാണ് ഇരുവരുടെയും വിവാഹം. ട്വിറ്ററിലാണ് വിഷ്ണു വിവാഹ ക്ഷണക്കത്ത് പങ്കുവച്ചത്. വിവാഹ വിവരം അറിയിച്ചുളള ഒരു കുറിപ്പാണ് വിഷ്ണു വിശാല്‍ തന്‌റെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വെണ്ണിലാ കബഡി കുഴു എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു വിശാൽ അഭിനയ രംഗത്തേക്കെത്തുന്നത്. 2010ലാണ് വിഷ്ണു സുഹൃത്തായ രജനിയെ വിവാഹം ചെയ്യുന്നത്. 2018ൽ ഇരുവരും വേർപിരിഞ്ഞു. ഇരുവർക്കും ആര്യൻ എന്ന പേരുള്ള ഒരു മകനുണ്ട്.

കുറച്ചു മാസങ്ങൾക്കു മുൻപാണ് താൻ ഒരു പ്രമുഖ ഇന്ത്യൻ ബാഡ്മിൻറൺ താരവുമായി പ്രണയത്തിലാണെന്ന് തുറന്നു സമ്മതിച്ചത്. ഇരുവരും തമ്മിലുള്ള വിവാഹത്തെക്കുറിച്ചും വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു. ഇത് ആദ്യമായാണ് ജ്വാല ഗുട്ടയുമായുള്ള വിവാഹത്തെക്കുറിച്ച് താരം പൊതുവേദിയിൽ മനസ്സു തുറന്ന് സംസാരിക്കുന്നതും.

രാക്ഷസൻ എന്ന തമിഴ്സിനിമയിലൂടെയാണ് വിഷ്ണു വിശാൽ ശ്രദ്ധേയമാകുന്നത്. ആരണ്യ എന്ന ദ്വിഭാഷ ചിത്രത്തിൽ റാണ ദഗുബതിയുടെ ഒപ്പമാണ് താരം അഭിനയിക്കുന്നത്. രണ്ടു പേരുടെയും രണ്ടാം വിവാഹമാണിത്.ബാഡ്മിന്റൺ താരം ചേതൻ ആനന്ദുമായി ആറു വർഷത്തെ വിവാഹ ജീവിതത്തിനു ശേഷമാണ് ഇരുവരും പിരിഞ്ഞത്.

മുൻപ് ജാലയുമായുളള പ്രണയത്തിന് പിന്നാലെയാണ് വിഷ്ണു ആദ്യ ഭാര്യയുമായി വേർപിരിഞ്ഞതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇത്തരം ആരോപണങ്ങൾ വിഷമിപ്പിക്കുന്നതാണെന്നും ജ്വാലയെ കണ്ടുമുട്ടുന്നത് വിവാഹമോചന ശേഷമാണെന്നും വിഷ്ണു പറഞ്ഞു.മുണ്ടാസു പട്ടി, ജീവ, വേലയുന്നു വന്ദുട്ട വെല്ലയ്ക്കാരൻ, ഇന്ത്രൂ നെട്ട്രൂ നാലൈ, രാചസൻ എന്നിവയൊക്കെ താരത്തിൻ്റേ ശ്രദ്ധേയമായ ചിത്രങ്ങളിൽ ചിലതാണ്.