ഗാസയെ ചുട്ട് ചാമ്പലാക്കാൻ ജൂതന്മാർ ഒന്നിച്ചു, ഇസ്രായേലിൽ ഭരണ പ്രതിപക്ഷ ഭേദമെന്യേ ഐക്യ സർക്കാർ രൂപികരിച്ചു

ഹമാസിനെ വേരോടെ പിഴുതെറിയാൻ ഉറച്ച് ഇസ്രായേൽ ജനത ഒന്നിച്ചു. ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പുതിയ തന്ത്രം പ്രതിപക്ഷവുമായി ചേർന്ന്  ഐക്യ സർക്കാർ രൂപികരിച്ചു. ലോകത്ത് ഇന്നുവരെ നടക്കാത്ത കാര്യങ്ങൾ ഇസ്രായേലിൽ അത്ഭുതമായി നടക്കുന്നു.  സംയുക്ത യുദ്ധകാല മന്ത്രിസഭ  ഇസ്രായേലി രാഷ്ട്രീയത്തിൽ ഒരു മാറ്റത്തെ താല്‍ക്കാലികമായെങ്കിലും ഇത് അടയാളപ്പെടുത്തും..

ഭീകരവാദത്തേ നേരിടാനും ഗാസയെ ചുട്ട് ചാമ്പലാക്കാനും ജൂതന്മാർ ഒന്നിച്ചു. ഫലസ്തീൻ എൻക്ലേവ് പിടിച്ചെടുക്കാൻ ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ ഇസ്രായേലിൽ സംയുക്തർ സർക്കാർ രൂപീകരിച്ചു.

ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും മുന്‍ പ്രതിരോധ മേധാവിയും പ്രതിപക്ഷ പാർട്ടി നേതാവുമായ ബെന്നി ഗാന്റ്സും അടിയന്തര സര്‍ക്കാര്‍ രൂപീകരിക്കാന്‍ സമ്മതിച്ചതായി റിപ്പോർട്ട്. ലോകത്ത് ഇതുവരെ നടക്കാത്ത കാര്യങ്ങൾ ജൂതന്മാർ ചെയ്തു. യുദ്ധ സർക്കാർ ഉണ്ടാക്കി. യുദ്ധകാര്യ ക്യാബിനറ്റ് ഉണ്ടാക്കി. പ്രതിപക്ഷ നേതാവ് യുദ്ധകാര്യ സമിതി അദ്ധ്യക്ഷൻ ആകുന്നു. എല്ലാം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സമ്മതിച്ചതായി ഗാന്റ്‌സിന്റെ നാഷണൽ യൂണിറ്റി പാർട്ടിയുടെ സംയുക്ത പ്രസ്താവനയിൽ പറയുന്നു.