ക്ഷേമ പെൻഷനുകൾ ഇനി നോക്കണ്ട കേട്ടോ! അതിൻ്റെ കാര്യം തീരുമാനമായിട്ടുണ്ട്!

കൊച്ചി: ക്ഷേമ പെൻഷൻ അവകാശമായി കാണാനാകില്ല, സഹായം മാത്രമാണെന്നും ഹൈക്കോടതിയിൽ വ്യക്തമാക്കി പിണറായി സർക്കാർ . ക്ഷേമ പെൻഷൻ എത്രയാണ്, എപ്പോഴാണ് വിതരണം ചെയ്യേണ്ടതെന്നു തീരുമാനമെടുക്കുന്നത് സർക്കാർ. സാധാരണക്കാരുടെ പാർട്ടി എന്നറിയപ്പെടുന്ന സിപിഎം ഇപ്പോൾ കോടതിയിൽ പെൻഷൻ ജനങ്ങളുടെ അവകാശമല്ല സഹായമാണെന്ന് സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നു. നിയമം അനുശാസിക്കുന്ന പെൻഷൻ ഗണത്തിൽ പെടുന്നതല്ല ക്ഷേമ പെൻഷനെന്നും ഹൈക്കോടതിയിൽ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ സർക്കാര്‍ വ്യക്തമാക്കി.

എന്നാൽ അത് സത്യമല്ല, ക്ഷേമപെൻഷൻ ജനങ്ങളുടെ നികുതിപണത്തിൽ നിന്ന് നല്കുന്ന തുകയാണ്. അത് ജനങ്ങളുടെ അവകാശം തന്നെയാണ്. ക്ഷേമപെൻഷൻ മാസങ്ങളായി ലഭിക്കുന്നില്ലായെന്ന് പറഞ്ഞ് ആരും കോടതിയിൽ പോയിട്ട് ഇനി കാര്യമില്ല. അതിനൊരു തടയിട്ടതാണ് ഇത്തരത്തിലൊരു ആവശ്യമവുമായി സർക്കാർ കോടതിയിലെത്തിയത്.

സർക്കാരിന്റെ ഔദാര്യം പോലയാണ് ജനങ്ങൾക്ക് ക്ഷേമപെൻഷൻ നല്കുന്നതെന്ന് പറയുന്ന പാർട്ടിയെ ഇനിയും ജനങ്ങൾ വിശ്യസിക്കണോ, വോട്ട് ചെയ്ത് അധികാരത്തിലെത്തിക്കണോയെന്ന് ചിന്തിക്കുക.