സഹകരണ ബാങ്കുകൾ പൊട്ടിയാൽ നിക്ഷേപകർ എന്തു ചെയ്യണം, ബാങ്കിങ്ങ് ഇടപാടുകാർ അറിയേണ്ട കാര്യങ്ങൾ

സഹകരണ ബാങ്കുകൾ ഒന്നായി തകരുമ്പോൾ നിക്ഷേപകർക്ക് പണം തിരികെ കിട്ടാൻ വൈകുന്ന റിപോർട്ടുകൾ വരികയാണ്‌. പതിനായിര കണക്കിനു കോടികൾ നിക്ഷേപം ഉള്ള സഹകരണ ബാങ്കുകൾ ഈ പണം ഇനി എങ്ങിനെ തിരികെ നല്കും എന്ന ചോദ്യം അവശേഷിക്കുകയാണ്‌. നിലവിൽ നിക്ഷേപം പിൻ വലിക്കാൻ ജനം പരക്കം പായുമേമു. ഭൂരിപക്ഷം പേർക്കും സഹകരണ ബാങ്കുകളിൽ ചെല്ലുമ്പോൾ നിക്ഷേപം തിരികെ കിട്ടുന്നില്ല. നിക്ഷേപകർ നിക്ഷേപം തിരികെ ചോദിക്കുമ്പോൾ കിട്ടുന്നില്ല എങ്കിൽ അത്തരം ബാങ്കുകൾ തകർന്നു എന്നും പണം നല്കാതെ വഞ്ചിച്ചു എന്നും തന്നെയാണ്‌ അർഥം ആക്കുന്നത്. ഇനി നിക്ഷേപകർ എന്തു ചെയ്യും എന്നാണ്‌ ചോദ്യം. നിലവിൽ ബാങ്കുകൾക്ക് മുന്നിൽ യാചകന്മാരേ പോലെ കൈ നീട്ടി സ്വന്തം പണം തിരികെ ചോദിച്ച് നിക്ഷേപകർ നില്ക്കുന്ന ഈ ദയനീയാവസ്ഥക്ക് പരിഹാരം ഉണ്ടാകുമോ

സഹകരണ ബാങ്കിങ്ങ് മേഖലയിൽ നിന്നും സമാനമായ ഒരു കേസ് മുമ്പ് സുപ്രീം കോടതിയിൽ വന്നിരുന്നു. കേരള സർക്കാരിനു കീഴിൽ ഉള്ള കെടിഡിഎഫ്സിക്കെതിരെ സുപ്രീം കോടതിയുടെ വിധി നിലവിൽ ഉണ്ട്. സഹകരണ ബാങ്കിങ്ങ് മേഖലയിലെ എല്ലാവരും ഇതറിയണം.. കെടിഡിഎഫ്സി കേരല സർക്കാർ സ്ഥാപനങ്ങൾക്കും സഹകരന മേഖലക്കും തണലായി പ്രവർത്തിക്കാൻ രൂപീകരിച്ചതാണ്‌. ഇടത് സർക്കാരുമായി ബന്ധപ്പെട്ട് ചില ആളുകൾ കല്‍ക്കത്ത ശ്രീരാമകൃഷ്ണ മിഷനെ സ്വാധീനിച്ച് ഇതിലേക്ക് 170 കോടി രൂപയോളം നിക്ഷേപം നടത്തിച്ചു. കൽക്കത്തയിൽ ബാങ്കുകൾ ഇല്ലാഞ്ഞിട്ടല്ല കേരളത്തിലെ തുക്കട തട്ടിക്കൂട്ട് സ്ഥാപനമായ കെടിഡിഎഫ്സിയിൽ 170 കോടി ഇട്ടത്. ഇതിൽ കൃത്യമായ കമ്മീഷൻ ഈ ഫണ്ട് എത്തിച്ച രാഷ്ട്രീയ നേതാവും കൈപറ്റി. തുടർന്ന് കാലാവധി കഴിഞ്ഞ് പണം എടുക്കാൻ കൽക്കത്തയിൽ നിന്നും ശ്രീരാമകൃഷ്ണ മിഷന്‍ അധികൃതര്‍ കെടിഡിഎഫ്സിയില്‍ തിരുവനന്തപുരത്ത് വന്നപ്പോൾ ഡിപോസിറ്റ് മറ്റക്കി നല്കാൻ കാശില്ല.

കെ ടി ഡി എഫ് സി കൈമലർത്തി കാണിച്ചു. ബംഗാളികൾ ആണല്ലോ..പ്രത്യേകിച്ച് ഹിന്ദു മത സ്ഥാപനവും. പറ്റിക്കാം എന്ന് കരുതി. എന്നാൽ ശ്രീരാമകൃഷ്ണ മിഷന്‍ അധികൃതര്‍ കെടിഡിഎഫ്സി ക്കെതിരെ കേസ് ഫയൽ ചെയ്തു. അവർ പരാതി റിസർവ് ബാങ്കിൽ നല്കി. കെ ടി ഡി എഫ് സി പ്രവർത്തിക്കുന്ന സർക്കാർ ഗ്യാരണ്ടിയിൽ ആണെന്നും അർദ്ധ സർക്കാർ സ്ഥാപനം ആണെന്നും സംസ്ഥാന മന്ത്രി സഭയുടെ കീഴിൽ ആണെന്നും റിസർവ് ബാങ്ക് കണ്ടെത്തി. പണം തിരികെ നല്‍കാനുള്ള ബാധ്യത സര്‍ക്കാരിനു തന്നെയാണ് കെടിഡിഎഫ്സി എംഡിയ്ക്ക് അയച്ച കത്തില്‍ റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടുന്നത്. പണം സര്‍ക്കാര്‍ തിരികെ നല്‍കണം എന്നും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിക്കുന്നു. ഇതോടെ ശ്രീരാമകൃഷ്ണന്‍ അധികൃതര്‍ക്ക് പണം തിരികെ ലഭിക്കാനുള്ള വഴി തെളിഞ്ഞിരിക്കുകയാണ്. റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം ചൂണ്ടിക്കാട്ടി മഠം അധികൃതര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാന്‍ കഴിയും.

നിയമപരമായി നിക്ഷേപം തിരികെ നല്‍കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനായതിനാല്‍ ഹൈക്കോടതിയില്‍ നിന്നും എതിരായ വിധിയ്ക്കും സാധ്യതയില്ല. കേരള സർക്കാർ 170 കോടി രൂപ കല്‍ക്കത്ത ശ്രീരാമകൃഷ്ണ മിഷന്‍ അധികൃതര്‍ക്ക് കൈമാറണം. ഈ 170 കോടി കേരള സർക്കാർ നല്കുക എന്ന് പറഞ്ഞാൽ ഖജനാവിൽ നിന്നുമാണ്‌. ജനത്തിന്റെ പണം ആണ്‌. നികുതി പണം ആണ്‌. കെ ടി ഡി എഫ് സിയിൽ പണം നിക്ഷേപിച്ച് അവർ ധൂർത്ത് നടത്തിയതിനും ജനമാണ്‌ ഉത്തരവാദി. എന്തായാലും ഇവിടെ നിക്ഷേപകർക്ക് പണം നഷ്ടപ്പെട്ടാൽ കേരളത്തിലെ ജനത്തിന്റെ മുഴുവൻ ബാധ്യതയാണ്‌ ആ പനം തിരികെ നല്കുക എന്നത്. ഇത്ര നാണം കെട്ട മഹാ ദുരന്തമാണ്‌ ഈ പിണറായി സർക്കാർ എന്ന് ഇതിലൂടെ തെളിവടക്കം അറിയാവല്ലോ

ഇനി സഹകരണ ബാങ്കിലെ നിക്ഷേപങ്ങൾക്ക് പണം തിരികെ നല്കാൻ സർക്കാരിനു ബാധ്യതയുണ്ട്. സർക്കാരിന്റെ മന്ത്രാലയത്തിനു കീഴിലും ഉറപ്പുകൾ പരിഗണിച്ചും ആണ്‌ ജനം പണം ഇട്ടത്. അതിനാൽ തന്നെ പണം കിട്ടാത്തവർ നിയമ നടപടിക്ക് പോവുകയാണ്‌ വേണ്ടത്. മറ്റൊരു കാര്യം ഡിപോസിറ്റ് ഇടപാടുകാർക്ക് തിരികെ നല്കാതിരിക്കാൻ സഹകരണ ബാങ്കുകൾ പറയുന്ന ഒരു മറുപടിയും ന്യായീകരണവും അത് കാലാവധി എത്തിയില്ല എന്നതാണ്‌. ഇത് തെറ്റാണ്‌. കാലാവധിക്ക് മുമ്പ് ഇടപാടുകാർക്ക് പണം ബാങ്കിൽ നിന്നും എടുക്കാം. ഫിക്സഡ് ഡിപോസിറ്റ് കാലാവധി ബ്രേക്ക് ചെയ്ത് ഇടപാടുകാർക്ക് പലിശ രഹിതമായി നിക്ഷേപിച്ച പണം തിരികെ ബാങ്കുകൾ നല്കണം. അതാണ്‌ വ്യവസ്ഥ. അങ്ങിനെയും നിക്ഷേപകർക്ക് അനുകൂലമാണ്‌ കാര്യങ്ങൾ

സഹരകണ ബാങ്കിൽ പണം നിക്ഷേപിക്കുന്നവർക്ക് വൻ മുന്നറിയിപ്പുകൾ കർമ്മ ന്യൂസ് അനേകം വീഡിയോകളിൽ നല്കിയതാണ്‌. അന്ന് കർമ്മ ന്യൂസിനെതിരെ വൻ സൈബർ അറ്റാക്കും വിമർശനവും ഇടതും വലതും ആയുള്ളവർ ഉന്നയിച്ചു. ഇപ്പോൾ കാശ് പോയപ്പോൾ എല്ലവരും ഇരുന്ന് കരയുകയാണ്‌. കേന്ദ്ര സർക്കാരിനു കീഴിൽ ഉള്ള മൾട്ടി സ്റ്റേറ്റ് കോ ഓപറേറ്റീവ് സൊസൈറ്റികൾക്കായി കേരളത്തിലെ സഹകരണ ബാങ്കുകൾക്കെതിരെ കർമ്മ ന്യൂസ് പ്രവർത്തിക്കുന്നു എന്നും ആരോപണം വന്നിരുന്നു. എന്നാൽ കേന്ദ്ര സർക്കാരിനു കീഴിൽ കേരളത്തിൽ പ്രവർത്തിക്കുന്ന പല മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റികളും വൻ തട്ടിപ്പാണ്‌. അവർ നൂറു കണക്കിനു കോടികൾ നിക്ഷേപം സ്വീകരിച്ച് അത് നിയമ വിരുദ്ധമായി ചിലവാക്കി. വലിയ തട്ടിപ്പും നിയമ ലംഘനവും കേരളത്തിലെ കേന്ദ്ര സർക്കാരിന്റെ സഹകരന സൊസൈറ്റികൾ നടത്തിയിട്ടുണ്ട്.

കേന്ദ്ര സർക്കാരിന്റെ സൊസൈറ്റികൾ എന്ന് പറയുന്നു എങ്കിലും ഇതിന്‌ കേന്ദ്ര സർക്കാരുമായി നേരിട്ട് ഒരു ബന്ധവും ഇല്ല. ഇപ്പോൾ ഇത്തരം മൾട്ടി സ്റ്റേറ്റ് കോ ഓപറേറ്റീവ് സൊസൈറ്റികളേ നിയന്ത്രിക്കാനും ജനങ്ങൾ ചതിയിൽ പെടാതിരിക്കാനും പുതിയ നിയമം കൊണ്ടുവരികയാണ്‌ കേന്ദ്ര സർക്കാർ. അതിനാൽ നിലവിൽ കൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റികൾ നിക്ഷേപകർക്ക് പറ്റിയ സ്ഥലം അല്ല.

നിക്ഷേപിച്ചവരുടെ നിക്ഷേപം തിരികെ കിട്ടുന്നതും കണ്ടറിയണം. മാത്രമല്ല പരിശോധിച്ചാൽ സംസ്ഥാന സഹകരണ ബാങ്കുകൾക്ക് കേരള സർക്കാർ ഗ്യാരണ്ടി ഉണ്ട് എങ്കിൽ മൾട്ടി സ്റ്റേറ്റ് സൊസൈറ്റികൾക്ക് ഒരു സർക്കാരും റിസർവ് ബാങ്കും പോലും ഗ്യാരണ്ടിയില്ല. അതിനാൽ തന്നെ പുതിയ നിയമം നിലവിൽ വരുന്നത് വരെ മൾട്ടി സ്റ്റേറ്റ് കോ ഓപറേറ്റീവ് സൊസൈറ്റിയിലും നിക്ഷേപം സുരക്ഷിതം എന്ന് പറയാൻ ആകില്ല. സഹകരണ ബാങ്കിൽ നിന്നും പിൻവലിക്കുന്ന നിക്ഷേപങ്ങൾ ദേശ സാല്കൃത ബാങ്കുകളിലും പൊതുമേഖലാ ബാങ്കുകളിലും ഇടുന്നതാകും സുരക്ഷിതം എന്ന് വീണ്ടും ഓർമ്മിപ്പിക്കട്ടേ