പീപ്പിൾ ഫ്രണ്ട് ഭീകരതയുടെ പുതിയ പിറവിയോ? ‘പീപ്പിൾ ഫ്രണ്ട്’എന്താണെന്നും, ആരാണ് പീപ്പിൾസ് ഫ്രണ്ടിന്റെ പിന്നിലെന്നും അന്വേഷിക്കണം

‘പീപ്പിൾ ഫ്രണ്ട്’ എന്താണെന്നും, ആരാണ് പീപ്പിൾസ് ഫ്രണ്ടിന്റെ പിന്നിലെന്ന് അന്വേഷണം നടത്തണമെന്നും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളോട് ആന്റി ടെററിസം സൈബർ വിങ്. നിരോധിക്കപ്പെട്ട ഭീകര സംഘടനയായ PFI യും പീപ്പിൾസ് ഫ്രണ്ടുമായി ഒരു ‘I ‘ യുടെ വ്യത്യാസം മാത്രമാണുള്ളത്.

ഹിന്ദു നാമധാരികളെ മുന്നിൽ നിർത്തി പോപ്പുലർ ഫ്രണ്ടിൻ്റെ പുതിയ പോഷക സംഘടനകൾ കേരളത്തിലും ഭാരതമാകെയും രംഗത്തു വരാന്‍ പോകുന്നതായ കേന്ദ്ര രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നിരോധിത ഭീകര സംഘടനയുടെ മുന്‍ പ്രവര്‍ത്തകരോ, നേതാക്കന്മാരോ മറ്റേതെങ്കിലും മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചു് കേരളത്തില്‍, പ്രത്യക്ഷമായോ, പരോക്ഷമായോ സജീവമാകുന്നുണ്ടോ, മറഞ്ഞിരുന്നു ഏതെങ്കിലും പുതിയ സംഘങ്ങളോ, സംഘടനകളോ രൂപീകരിക്കുന്നുണ്ടോ എന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശോധിക്കേണ്ടതാണെന്നും തങ്ങളുടെ ഫേസ് ബുക്ക് പോസ്റ്റിലൂടെ ആന്റി ടെററിസം സൈബർ വിങ് ആവശ്യപ്പെടുന്നു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ:

★★★ People’s Front എന്താണു് ????????
Popular Front നിരോധനത്തിനു് മുമ്പു് തുടങ്ങി ഇപ്പോള്‍ ശക്തി ആര്‍ജ്ജിക്കുന്ന ഈ People’s Front എന്താണു് എന്നു് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കണം എന്നു് Anti Terrorism Cyber Wing ആവശ്യപ്പെടുന്നു് . ഒരു് ‘I ‘യുടെ വ്യത്യാസം മാത്രം ഇതു് രണ്ടും തമ്മില്‍ . ATCW ഇതു സംബന്ധമായുള്ള രേഖകള്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു് ഇന്നു പ്രഭാതത്തില്‍ തന്നെ കൈമാറിയിരുന്നു്. ഇതു് തീര്‍ച്ചയായും അന്വേഷിക്കണം .

★ഇന്നു രാവിലെ തന്നെ ATCW ഇതു് സംബന്ധമായി ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നതാണു് .ATCW -യുടെ ആദ്യ റിപ്പോര്‍ട്ടിന്റെ ലിംങ്കു് ; https://m.facebook.com/story.php?story_fbid=1451091678748479&id=100015429821179&mibextid=Nif5oz ★
ഇതു് ഏതു് സംഘടന, എന്താണു് എന്നൊക്കെ അന്വേഷിക്കണം എന്നു് ATCW കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളോടു് ആവശ്യപ്പെടുന്നു.
ഹിന്ദു നാമധാരികളെ മുന്നിൽ നിർത്തി പോപ്പുലർ ഫ്രണ്ടിൻ്റെ പുതിയ പോഷക സംഘടനകൾ കേരളത്തിലും ഭാരതമാകെയും രംഗത്തു വരാന്‍ പോകുന്നു് എന്ന കേന്ദ്ര രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നിരോധിത ഭീകര സംഘടനയുടെ മുന്‍ പ്രവര്‍ത്തകരോ, നേതാക്കന്മാരോ മറ്റേതെങ്കിലും മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചു് കേരളത്തില്‍ ,പ്രത്യക്ഷമായോ, പരോക്ഷമായോ സജീവമാകുന്നുണ്ടോ, മറഞ്ഞിരുന്നു് ഏതെങ്കിലും പുതിയ സംഘങ്ങളോ, സംഘടനകളോ രൂപീകരിക്കുന്നുണ്ടോ എന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശോധിക്കേണ്ടിയിരിക്കുന്നു.

★★★ ആ സംഘടനയുടെ FB പോസ്റ്റു് ഇവിടെ കോപ്പി പേസ്റ്റു് ചെയ്യുന്നു.
#uniteagainsthindhutvafascism അടിയന്തിരാവസ്ഥയേക്കാൾ ആഴത്തിൽ വിഭാഗീയതയും വിഭജനവും സൃഷ്ടിക്കുന്ന ജനജീവിതത്തിനുമേൽ വമ്പിച്ച ആഘാതമേൽപ്പിക്കുന്ന സാമ്പത്തികവും സാമൂഹികവുമായ പദ്ധതികളുള്ള ഒരു മരണയന്ത്രമാണ് ഇന്നത്തെ ഇന്ത്യൻ ഭരണകൂടം. നാല് വർഷം മുമ്പ് 2018 മെയ് മാസത്തിൽ ഇന്ത്യൻ ഭരണകൂടത്തിന്റെ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ആർ.എസ്.എസ്. തലവൻ മോഹൻ ഭഗത്തിന്റെ സാന്നിധ്യത്തിൽ 2025 ൽ ഇന്ത്യ ഹിന്ദുരാഷ്ട്രമാകുമെന്ന് പ്രഖ്യാപിച്ചു. ബ്രാഹ്‌മണിക്കൽ ഹിന്ദുത്വഫാസിസ്റ്റുകൾ ഹിന്ദു രാഷ്ട്രനിർമ്മിതിക്കായി ജാത്യാധിഷ്ടിതമായ സംവിധാനങ്ങൾ

പുതിയ രൂപത്തിൽ നടപ്പിലാക്കാൻ തുടങ്ങിയതിന്റെ തുടർച്ചയാണ് 2021 ൽ കാശിയിൽ വെച്ചു നടന്ന ഹിന്ദു സംഘടനകളുടെ ധരംസൻസദിൽ 2025 ലെ ഹിന്ദുരാഷ്ട്രത്തിന്റെ ഭരണഘടന പ്രഖ്യാപിച്ചത്. 2022 ൽ പ്രയാഗിൽ നടക്കുന്ന സമ്മേളനത്തിൽ ഭരണഘടന പൂർണ്ണമാക്കാനും തീരുമാനിക്കപ്പെട്ടു. ഇന്നത്തെ കേന്ദ്രസർക്കാർ നിയമമാക്കിയ വിദ്യാഭ്യാസ ബില്ല്, പൗരത്വ വിഷയം , വിവാഹവ്യക്തി നിയമങ്ങൾ, ബാലാവകാശ-സംവരണ-കർഷകനിയമങ്ങൾ, പൗരാവകാശ-മനുഷ്യാവകാശങ്ങളുടെ കഴുത്ത് ഞെരിക്കുന്ന ഭീകരനിയമങ്ങളെല്ലാം ഹിന്ദുരാഷ്ട്രനിയമവുമായി ബന്ധിപ്പിച്ചിരിക്കുന്നു. ജനങ്ങളുടെ ആശ്രയമാകേണ്ട നീതിപീഠങ്ങൾ സ്വേച്ഛാധികാരപരമായി നിയന്ത്രിക്കാനുള്ള സ്ഥിരോത്സാഹം വളരെ ശക്തമാക്കിയിരിക്കുന്നു.ആൾക്കൂട്ടകൊലകളും ബുൾഡോസറുകളും നാസി ഗില്ലറ്റിനും ഹിന്ദുത്വരഥചക്രങ്ങൾക്ക് പകരം ഫാസിസ്റ്റ് ചിഹ്നങ്ങളായിരിക്കുന്നു. ഫാസിസ്റ്റുകൾ യൂറോപ്പിൽ അധികാരത്തിലെത്തിയ ശേഷമാണ് സൈന്യം, പോലീസ് എന്നിവയെ തങ്ങൾക്ക് അനുകൂലമാക്കി ഉടച്ചുവാർത്ത് ക്രൂരമായ കൂട്ടക്കൊലകൾക്ക് നേതൃത്വം നൽകിയതെങ്കിൽ ഇന്ത്യയിൽ സംഘപരിവാർ നേരിട്ട് അധികാരത്തിൽ വരാതിരിക്കുകയും അതേ സമയം ഭരണകൂടവുമായി നേരിട്ട് ബന്ധം സ്ഥാപിച്ച് അതിന്റെ താക്കോൽ സ്ഥാനത്തെല്ലാം സ്വന്തം താല്പര്യ പ്രകാരം പ്രവർത്തിക്കുന്ന സംഘടനകളെ സൃഷ്ടിച്ചാണ് അവരുടെ ലക്ഷ്യത്തിലേക്ക് നടന്നടുക്കുന്നത്.

സൈന്യം, ഉദ്യോഗസ്ഥ – കോടതി സംവിധാനങ്ങൾ അവരുടെ ബ്രാഹ്‌മണിക്കൽ ആശയങ്ങൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നു. മുസ്ലീം- ആദിവാസി – ദലിത് ജനതയാണ് തങ്ങളുടെ ശത്രുക്കളെന്ന് അവർ പരസ്യമായി പ്രഖ്യാപിക്കുന്നു. 2025 ൽ മുസ്ലീം – ക്രിസ്ത്യൻ ഇതര മതന്യൂനപക്ഷങ്ങൾക്ക് ഇവിടെ കഴിയാം എങ്കിലും വോട്ടവകാശമുണ്ടാവില്ല എന്ന് പ്രഖ്യാപിക്കുക മാത്രമല്ല ഈ ജനതകളെ സ്വന്തം രാജ്യത്ത് അഭയാർത്ഥികളാക്കി ഇപ്പോൾ തന്നെ കൂട്ടപലായനങ്ങൾക്ക് പ്രോത്സാഹിപ്പിക്കുന്ന സാഹചര്യത്തിൽ ബ്രാഹ്‌മണ്യ ഹിന്ദുത്വ ഫാസിസത്തിനെതിരെ മുഴുവൻ ഇരകളെയും ഐക്യപ്പെടുത്തി സ്വയം പ്രതിരോധ പ്രസ്ഥാനങ്ങൾ, ജനകീയ ചെറുത്തുനില്പുകൾ എന്നിവ സംഘടിപ്പിക്കാൻ സാമ്പത്തികേതര മർദ്ദനങ്ങൾ അനുഭവിക്കുന്നവരെ പിന്തുണച്ചുകൊണ്ടുള്ള സമരങ്ങൾ എന്നിവയിലൂടെ ബ്രാഹ്‌മണ്യത്തിനെതിരായ പോരാട്ടം ശക്തമാക്കുവാനും സാമൂഹ്യവ്യവസ്ഥയുടെ അസ്ഥിയിൽ പിടിച്ചിരിക്കുന്ന ഫാസിസത്തെ തകർത്തെറിയാനുമുള്ള ലക്ഷ്യം സാധ്യമാക്കാൻ വിശാലമായ ഐക്യമുന്നണിയുണ്ടായേ മതിയാകൂ.

ബ്രാഹ്‌മണ്യമാണ് ഇന്ത്യൻ ഫാസിസത്തിന്റെ അടിത്തറ എന്ന് തിരിച്ചറിയുന്ന, അതുകൊണ്ട് തന്നെ ജാതിനശീകരണത്തിലൂടെയേ ബ്രാഹ്‌മണ്യത്തെ ഇല്ലായ്മ ചെയ്യാൻ കഴിയൂ എന്ന് വിശ്വസിക്കുന്ന ഒരു ബഹുജനകൂട്ടായ്മയായ ഹിന്ദുത്വഫാസിസ്റ്റ് വിരുദ്ധമുന്നണി കഴിഞ്ഞ നാല് വർഷത്തെ അനുഭവത്തിൽ നിന്ന്, അതിന്റെ ഒന്നാം സംസ്ഥാന കൺവെൻഷൻ 2022 നവംബറില്‍ എറണാകുളത്ത് വിജയകരമായ് നടത്തുകയുണ്ടായ്. തുടര്‍ന്ന് കണ്‍വെന്‍ഷന്‍ പുറത്തിറക്കിയ നയരേഖ കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കുന്നതിനും എല്ലാ മേഖലകളിലും മുന്നണി പ്രവര്‍ത്തനം സജീവമാക്കുന്നതിനും ലക്ഷ്യം വെച്ചാണ് 2023 ജനുവരിയില്‍ മേഖല കണ്‍വെന്‍ഷനുകളും മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ 14 വരെ ജാഥയും സംഘടിപ്പിക്കുന്നത്. വർത്തമാനകാല സാഹചര്യത്തിൽ വിപുലവും ശക്തവുമായ ബ്രാഹ്‌മണിക്കൽ ഹിന്ദുത്വ ഫാസിസ്റ്റ്‌വിരുദ്ധ മുന്നണിയിയായി കൂടുതൽ വിശാലമായി ജനങ്ങളെ അണിനിരത്തേണ്ടതിന്റെ അനിവാര്യത തിരിച്ചറിഞ്ഞ്..ഐക്യപ്പെടുക. -ബ്രാഹ്മണ്യ -ഹിന്ദുത്വ ഫാസിസ്റ്റ് വിരുദ്ധമുന്നണി ഈ പോസ്റ്റിന്റെ ലിങ്ക് ;

https://m.facebook.com/story.php?story_fbid=5714435728645591&id=100002376612133&mibextid=Nif5oz
https://www.facebook.com/swapnesh.babu?mibextid=ZbWKwL
Swapnesh Babuരഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കണം എന്നു് ATCW ആവശ്യപ്പെന്നു. നിരോധിത ഭീകര സംഘടനയായ PFI യുടെ കോഴിക്കോടു് സമ്മേളനത്തില്‍ പങ്കെടുത്ത N.K ചേക്കുട്ടി ഈ സമ്മേളനത്തിലെ മുഖ്യ അതിഥിയായ നിലയ്ക്കു് ഈ സംഘടനയുടെ വിവരങ്ങള്‍ ATCW കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു് ഇന്നു് കൈമാറികഴിഞ്ഞു്. ഏതായാലും ഇവരെക്കുറിച്ചു് സമഗ്രമായ ഒരന്വേഷണം ആവശ്യം ആണ്. ജയ് ഹിന്ദ്
Jiji Nixon
Anti Terrorism Cyber Wing