യൂറോപ്യന്‍, മധ്യേഷ്യന്‍ രാജ്യങ്ങളില്‍ പുതിയ കോവിഡ് തരംഗം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

യൂറോപ്പിലെയും മധ്യേഷ്യയിലെയും രാജ്യങ്ങളില്‍ വരും ആഴ്‌ചകളില്‍ പുതിയ കോവിഡ് വൈറസ്സ് തരംഗം ഉണ്ടാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഇത് കൊറോണ വൈറസിന്റെ കൂടുതല്‍ മാറ്റം സംഭവിച്ച ഡെല്‍റ്റ വകഭേദമെന്നാണ് ലോകരോഗ്യ സംഘടന വ്യക്തമാക്കിയത്.

മഹാമാരിയി നിന്നും മറ്റൊരു നിര്‍ണായക ഘട്ടത്തിലാണ് ലോകം കടന്ന് പോകുന്നതെന്നും യൂറോപ്പ് വീണ്ടും പകര്‍ച്ചവ്യാധിയുടെ കേന്ദ്രത്തിലേക്ക് തിരിച്ചെത്തിയതായും ഡബ്ല്യുഎച്ച്‌ഒയുടെ യൂറോപ്പ് മേധാവി ഹാന്‍സ് ക്ലൂഗെ ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗനിലെ ലോകാരോഗ്യ സംഘടനയുടെ യൂറോപ്പിലെ ആസ്ഥാനത്ത് നിന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചു.

നിലവില്‍ കോവിഡ് കേസുകളുടെ എണ്ണം വീണ്ടും റെക്കോര്‍ഡ് തലത്തിലേക്ക് അടുക്കാന്‍ തുടങ്ങിയെന്നും മധ്യേഷ്യയിലെ കിഴക്ക് ഭാഗം വരെ വൈരശ് വകഭേദം വ്യാപിച്ച്‌ കിടക്കുന്നതായും ഈ മേഖലയിലെ വൈറസ്സ് വ്യാപനം ഗുരുതരമായ ആശങ്ക ഉണ്ടാക്കുന്നതായും ക്ലൂഗെ പറഞ്ഞു.

കോവിഡ് മരണങ്ങളും പുതിയ കേസുകളും വര്‍ദ്ധിക്കുന്നതിനനുസരിച്ച്‌ കൊറോണ വൈറസ് കൂടുതല്‍ പടരുന്നത് തടയാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യണമെന്നും ക്ലൂഗ് കൂട്ടിച്ചേര്‍ത്തു. ആരോഗ്യ അധികാരികള്‍ക്ക് വൈറസിനെക്കുറിച്ച്‌ കൂടുതല്‍ അറിവ് ലഭിക്കേണ്ടതുണ്ടെന്നും വൈറസിനെ ചെറുക്കാന്‍ വേണ്ടി മികച്ച രീതികള്‍ സ്വീകരിക്കമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിരോധ നടപടികളും ചില പ്രദേശങ്ങളിലെ കുറഞ്ഞ വാക്സിനേഷന്‍ നിരക്കും വൈറസ്ന്റെ ഏറ്റവും പുതിയ തരംഗത്തിന്റെ കുതിച്ചുചാട്ടമാണെന്നും യൂറോപ്പിലെ ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനത്ത് ക്ലൂഗ് പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം, യൂറോപ്പ് മേഖലയില്‍ ഏകദേശം 1.8 ദശലക്ഷം പുതിയ പ്രതിവാര കോവിഡ് കേസുകളും 24,000 മരണങ്ങളും റിപ്പോര്‍ട്ട് ചെയുന്നു. ഈ കണക്കുകള്‍ മുന്‍ ആഴ്‌ചയെ അപേക്ഷിച്ച്‌ ഏകദേശം 6 ശതമാനം വര്‍ദ്ധനവാണ് കാണിക്കുന്നത്.

രാജ്യങ്ങളില്‍ കോവിഡ് 19 വൈറസ്സ് മൂലമുള്ള ആശുപത്രി വാസ നിരക്ക് കഴിഞ്ഞ ആഴ്‌ചയില്‍ ഇരട്ടിയായി വര്‍ധിച്ചതായി ക്ലൂഗെ ചൂണ്ടി കാട്ടി. ഇത് തുടരുകയാണെങ്കില്‍ വരുന്ന ഫെബ്രുവരിയോടെ ഈ മേഖലയില്‍ 500,000 കോവിഡ് മരണങ്ങള്‍ കൂടി കാണാന്‍ കഴിയുമെന്ന് ക്ലൂഗെ അറിയിച്ചു.