‘പാപ്പൻ’ ലെ ‘ലേഡി സുരേഷ് ഗോപി’ നീത പിള്ള ആരാണ്? Neetha Pillai

‘പാപ്പൻ’ ലെ ‘ലേഡി സുരേഷ് ഗോപി’ നീത പിള്ള ആരാണ്. സുരേഷ് ഗോപി – ജോഷി കൂട്ടുകെട്ടിൽ ഒരുങ്ങിയ പാപ്പൻ തരംഗമായിരിക്കുകയാണ്. ചിത്രത്തിൽ സുരേഷ് ഗോപിയോടൊപ്പം പ്രധാന വേഷത്തിലാണ് നീത പിള്ള അഭിനയിച്ചിരിക്കുന്നത്.

നീത പിള്ള – ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം

സുരേഷ് ഗോപി അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രത്തിന്റെ മകളായി, പോലീസ് ഉദ്യോഗസ്ഥയായ വിൻസി അബ്രഹാമിനെയാണ് നീത അവതരിപ്പിച്ചിരിക്കുന്നത്. നീതയെ ‘ലേഡി സുരേഷ് ഗോപി’ എന്നാണ് ചിലർ ചിത്രം കണ്ടതിൽ പിന്നെ സോഷ്യൽ മീഡിയയിൽ വിശേഷിപ്പിച്ചിരിക്കുന്നത്.

നീത പിള്ള – ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം

മലയാളത്തിൽ കാംപസ് ചിത്രങ്ങളിൽ ഒന്നായ കാളിദാസ് നായകനായെത്തിയ എബ്രിഡ് ഷൈൻ ചിത്രം പൂമരത്തിലൂടെ ഐറിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് നീത സിനിമ ലോകത്തേക്ക് എത്തുന്നത്. പാപ്പാൻ നീത പിള്ളയുടെ മൂന്നാമത്തെ സിനിമയാണ്.

നീത പിള്ള – ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം

ചിത്രത്തിൽ കോളേജ് ഉണഷൻ ചെയർമാനായി ഐറിൻ ശ്രദ്ധ പിടിച്ചു പറ്റുകയായിരുന്നു. തുടർന്ന് എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത കുങ്ഭു മാസ്റ്റർ എന്ന സിനിമയിലും നീത അഭിനയിച്ചു.

നീത പിള്ള – ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം

അമേരിക്കയിലെ ലൂസിയാന സർവകാലശാല വിദ്യാർത്ഥിയായിരുന്ന നീത 2015 ൽ മിസ്റ്റണിൽ നടന്ന മിസ് ബോളിവുഡ് പേജന്റിലെ സെക്കന്റ് റണ്ണറപ്പായിരുന്നു. എറണാകുളം സ്വദേശിയാണ്.

നീത പിള്ള – ജോഷി – ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം