സൽമാൻ ഖാൻ അവിവാഹിതനായി തുടരുന്നത് എന്ത് കൊണ്ട്?

സൽമാൻ ഖാൻ ഇപ്പോഴും അവിവാഹിതനായി തുടരുന്നത് എന്തുകൊണ്ടെന്ന അന്വേഷണത്തിലാണ് ബോളിവുഡിലെ പാപ്പരാസികൾ. സൽമാൻ ഖാൻ വിവാഹിത നാകാത്തതിന് ഐശ്വര്യ റായിയുടെ പേരും അവർ തമ്മിലുണ്ടായിരുന്ന പ്രണയവുമാ ണ് ഉയർന്നു കേൾക്കുന്നത്.

ബോളിവുഡിലെ താരങ്ങൾ തമ്മിലുള്ള പ്രണയവും സൗഹൃദവുമെല്ലാം വലിയ തോതിൽ ജനശ്രദ്ധ ആകർഷിക്കുന്ന സംഭവങ്ങളായിട്ടുണ്ട്. ഇൻഡസ്ട്രിയിൽ തകർന്ന പ്രണയങ്ങളും വിജയിച്ച പ്രണയങ്ങളും സിനിമ ലോകത്താകെ കോളിളക്കമുണ്ടാക്കിയ പ്രണയങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇത്തരത്തിൽ രണ്ട് പതിറ്റാണ്ടിനിപ്പുറവും ഇടയ്ക്കിടെ ഉയർന്നു വരുന്ന പഴയൊരു ​പ്രണയമാണ് സൽമാൻ ഖാന്റെ വിവാഹം മുടക്കിയതെന്നാണ് ചൂടുപിടിക്കുന്ന ചർച്ച. സൽമാൻ ഖാനും ഐശ്വര്യ റായിയും തമ്മിലുണ്ടായിരുന്ന പ്രണയം ആയിരുന്നു അത്.

ഐശ്വര്യയും സൽമാനും പ്രണയത്തിലാവുന്നത്1997 ലാണ്. സഞ്ജയ് ലീല ബൻസാലി ചിത്രമായ ഹം ദിൽ കെ ചുകെ സനം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലാവുന്നതെന്നാണ് റിപ്പോർട്ടുകൾ. അന്ന് സൊമി അലി എന്ന കാമുകിയുമായി സൽമാൻ വിവാഹിതനാവാൻ പോവുന്നെന്ന അഭ്യൂഹങ്ങൾക്കിടെ ഐശ്വര്യ സൽമാന്റെ മനസിലേക്ക് കടന്നു വരുകയായിരുന്നു.

സൽമാൻ ഐശ്വര്യയുമായി അടുത്തതോടെ സൊമി തന്റെ ബന്ധം ഉപേക്ഷിക്കുകയും അമേരിക്കയിലേക്ക് താമസം മാറുകയും ചെയ്തിരുന്നു.. തുടർന്ന് സൽമാൻ – ഐശ്വര്യ പ്രണയബന്ധം ചൂടുപിടിക്കുന്നത്. സൽമാനുമായുള്ള ബന്ധത്തിന്റെ പേരിൽ ഐശ്വര്യയും മാതാപിതാക്കളും തമ്മിൽ തർക്കമുണ്ടാവുന്നു. ഇതിന്റെ പേരിൽ നടി മറ്റൊരു അപ്പാർട്മെന്റിലേക്ക് താമസം മാറിയെന്നും ഹാൾ ഓഫ് ഫെയിം ഐശ്വര്യ റായ് എന്ന 2004 ലെ പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ട്.

അധികം വൈകാതെ തന്നെ ഈ ബന്ധത്തിൽ വിളളലുകൾ വീഴുകയായിരുന്നു. പിന്നീട് സൽമാനും ഐശ്വര്യയും വേർപിരിയുകയും ഉണ്ടായി. ഇതോടനുബന്ധിച്ച് അന്ന് പല പ്രശ്നങ്ങളും നടന്നു. സൽമാനുമായുള്ള ബന്ധം ഉപേക്ഷിച്ചെന്ന് പറഞ്ഞ ഐശ്വര്യ അന്ന് നടനെതിരെ നിരവധി ആരോപണങ്ങളും ഉന്നയിച്ചിരുന്നതാണ്. സൽമാൻ തന്നെ ശാരീരികമായും മാനസികമായും നിരന്തരം ഉപദ്രവിച്ചെന്നായിരുന്നു ഐശ്വര്യ ഉന്നയിക്കുന്ന ആരോപണം.

‘മദ്യപിച്ചുള്ള മോശം പെരുമാറ്റ സമയത്തും ഞാനവന്റെ ഒപ്പം നിന്നു. എനിക്ക് തിരിച്ചു കിട്ടിയത് വാക്കുകളാലും ശാരീരികമായും മാനസികവുമായുള്ള ഉപദ്രവവും അവിശ്വസ്തതയും അനാദരവും ആയിരുന്നു. അതിനാൽ ആത്മാഭിമാനമുള്ള ഏതൊരു സ്ത്രീയെയും പോലെ ഞാനും അവനുമായുള്ള ബന്ധം അവസാനിപ്പിച്ചു,’ ഐശ്വര്യ അന്ന് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഐശ്വര്യയുടെ പ്രസ്താവന സൽമാൻ ഖാന്റെ സഹോദരൻ സൊഹൈൽ ഖാനെ പ്രകോപിപ്പിക്കുകയാണ് ഉണ്ടായത്. ഐശ്വര്യക്കെതിരെ സൊഹൈൽ രം​ഗത്ത് വന്നു. സൽമാനുമായുള്ള ബന്ധത്തെ ഐശ്വര്യ ഒരിക്കലും പരസ്യമായി അം​ഗീകരിച്ചിരുന്നില്ലെന്നാണ് സൊഹൈൽ പറഞ്ഞിരുന്നത്. സൽമാനെ ഇത് അശാന്തനാക്കി എന്നും സൊഹൈൽ ഖാൻ പറഞ്ഞു.

‘ഇപ്പോൾ അവൾ പരസ്യമായി കരയുകയാണ്. അവൾ അവനോടൊപ്പം ചുറ്റിക്കറങ്ങുമ്പോൾ, കുടുംബത്തിലെ ഒരം​ഗത്തെ പോലെ ഞങ്ങളുടെ വീട്ടിൽ വരുമ്പോൾ, എപ്പോഴെങ്കിലും അവൾ ആ ബന്ധം അം​ഗീകരിച്ചിട്ടുണ്ടോ. അവൾ ഒരിക്കലും അത് ചെയ്തില്ല. അത് സൽമാനെ അരക്ഷിതാവസ്ഥയിലാക്കി. അവൾ അവനെ എത്രമാത്രം ആ​ഗ്രഹിക്കുന്നെന്ന് അറിയാൻ അവനാ​ഗ്രഹിച്ചു. പക്ഷെ അതിനൊരിക്കലും അവൾ അനുവദിച്ചില്ല. പ്രതികരിച്ചിരുന്നില്ല.’ ‘സൽമാന് ശേഷം ഐശ്വര്യ നടൻ വിവേക് ഒബ്റോയിയുമായി പ്രണയത്തിലാവുകയുണ്ടായി. വിവേക് ഒബ്റോയിയുമായി പ്രണയത്തിലായിരിക്കെ തന്നെ ഐശ്വര്യ സൽമാൻ ഖാനുമായി നിരന്തരം സംസാരിക്കുമായിരുന്നു. വർഷങ്ങൾക്കിപ്പുറം ഐശ്വര്യ നടൻ അഭിഷേക് ബച്ചനുമായി വിവാ​ഹിതയായി. ഇരുവർക്കും ആരാധ്യ എന്ന മകളുമുണ്ട്. സൽമാൻ ഖാൻ ഇപ്പോഴും അവിവാഹിതനായി തുടരുകയാണ്.’ സൊഹൈൽ ഖാൻ ആരോപിക്കുകയുണ്ടായി.