‘ഇനി ഒരു വിവാഹമുണ്ടാകുമോ?’ മേഘ്നയുടെ മറുപടി ഇങ്ങനെ.

ഭർത്താവ് ചിരഞ്ജീവി സർജയുടെ വിയോഗത്തിന് ശേഷം വീണ്ടും അഭിനയരംഗ ത്തേക്ക് തിരികെ വന്നിരിക്കുകയാണ് മേഘ്ന രാജ്. കുറഞ്ഞ ചിത്രങ്ങളാണെങ്കിലും മലയാളികളുടേയും മനം കവർന്ന നടി തന്നെയാണ് മേഘ്ന. ഇപ്പോൾ രണ്ട് സിനിമകൾ മേഘ്ന പൂർത്തിയാക്കി കഴിഞ്ഞു. മേഘ്നയുടെ ഭർത്താവ് ചിരഞ്ജീവി ഹൃദയാഘാതത്തെ തുടർന്ന് അന്തരിക്കുന്നത് 2020 ലായിരുന്നു. അപ്പോൾ അഞ്ച് മാസം ഗർഭിണി ആയിരുന്നു താരം.

ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലാകെ ഉയരുന്ന ചോദ്യം ‘ഇനി ഒരു വിവാഹമുണ്ടാ കുമോ’ എന്നാണ്. ഇതേക്കുറിച്ച് മേഘ്ന തുറന്നു പറയുകയാണ്. ഒരു വിഭാഗം ആളുകൾ മേഘ്‌നയോട് വിവാഹം കഴിക്കണമെന്നാണ് ഉപദേശിക്കുന്നത്. എന്നാൽ മറ്റു ചിലർ ആവട്ടെ മേഘ്ന മകനോടൊപ്പം സന്തോഷത്തോടെ ജീവിക്കാനാണ് പറയുന്നത്.

ഇതിൽ ഏതിനാണ് താൻ ചെവികൊടുക്കേണ്ടതെന്ന് താരം തന്നെ ചോദിക്കുന്നു. ചുറ്റുമുള്ളവർ എന്ത് പറഞ്ഞാലും സ്വന്തം മനസ് പറയുന്നതാണ് കേൾക്കേണ്ടതെന്നാണ് ചിരഞ്ജീവി പഠിപ്പിച്ചിട്ടുള്ളത്. രണ്ടാം വിവാഹത്തേക്കുറിച്ച് അങ്ങനെയൊരും ചോദ്യം മേഘ്ന ഇതുവരെ സ്വയം ചോദിച്ചിട്ടില്ല.

ഒരു വ്യക്തി എങ്ങനെ ജീവിക്കണമെന്നാണ് ചിരു പോയപ്പോൾ ബാക്കിയായത്. അപ്പോൾ നാളെ എന്ത് സംഭവിക്കുമെന്ന് ചിന്തിച്ചിട്ടില്ല- മേഘ്ന പറഞ്ഞിരിക്കുന്നു. മേഘ്നയുടേയും ചിരഞ്ജീവിയുടേയും വിവാഹം 2018 ലായിരുന്നു. ബുധിവന്ത 2 ആണ് മേഘ്നയുടെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമ.