25 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യുവതി നെടുമ്പാശ്ശേരിയില്‍ പിടിയില്‍

കൊച്ചി. 25 ലക്ഷം രൂപയുടെ സ്വര്‍ണവുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യുവതി പിടിയില്‍. ബഹ്‌റൈനില്‍ നിന്നും എത്തിയ യുവതിയുടെ കൈയില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. വിമാനത്താവളത്തിലെ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. 25 ലക്ഷം രൂപ വിലമതിക്കുന്ന 518 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.

യുവതി ഗ്രീന്‍ ചാനലിലൂടെ കടന്ന് പോയപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതോടെയാണ് യുവതി കുടുങ്ങിയത്. പരിശോധനയില്‍ ഷൂസിനുള്ളില്‍ പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ം പിടികൂടി. 275 ഗ്രാം സ്വര്‍ണമാണ് ഷുസിനുള്ളില്‍ നിന്നും കണ്ടെത്തിയത്. പിന്നാലെ നടത്തിയ പരിശോധനയില്‍ 253 ഗ്രാം സ്വര്‍ണം കൂടെ കണ്ടെത്തുകയായിരുന്നു.

അതേസമയം പരിശോധനയില്‍ നിന്നും രക്ഷപ്പെടാന്‍ താന്‍ അമ്മയുടെ മരണാനന്തര ചടങ്ങിന് വന്നതാണെന്നാണ് യുവതി ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാല്‍ ഇത് കസ്റ്റംസ് വിശ്വസിക്കാന്‍ തയ്യാറായില്ല.