കർമ്മ ന്യൂസിനെതിരായ കള്ളക്കേസ്, യാനാ ആശുപത്രി നൽകിയ പരാതിയിൽ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി Karma News and Yana Women’s Hospital and Fertility Centre

കർമ്മ ന്യൂസിനെതിരായ കള്ളകേസിൽ ഹൈക്കോടതിയുടെ നടപടി.(Karma News and Yana Women’s Hospital and Fertility Centre) തിരുവനന്തപുരത്തേ യാനാ ആശുപത്രി നൽകിയ പരാതിയിൽ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടു. തലസ്ഥാനത്ത് പ്രവർത്തിക്കുന്ന യാനാ ആശുപത്രിക്കെതിരേ കർമ്മ ന്യൂസ് ചെയ്ത വാർത്തയേ തുടർന്ന് ആശുപത്രി അധികാരികൾ നൽകിയ പരാതിയിലാണ്‌ ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടായിരിക്കുന്നത്. കർമ്മ ന്യൂസ് യാനാ ആശുപത്രിയിലെ ചികിൽസാ പിഴവുകളുമായി ബന്ധപ്പെട്ട് ദമ്പതിമാരുടെ വീഡിയോ നല്കിയിരുന്നു. ദർഭ ധാരണ ചികിൽസ നടത്തിയ ശേഷം കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ജവാനായ സുജിത്തിന്റെയും സിതാരയുടേയും ഭാര്യയുടേയും കുഞ്ഞ് ഗർഭ പാത്രത്തിൽ മരണപ്പെടുകയായിരുന്നു.

മരിച്ച ശേഷവും ഒന്നര  മാസത്തോളം കുഞ്ഞിനെ ഗർഭ പാത്രത്തിലിട്ടു എന്നും കുഞ്ഞ് മരിച്ച വിവരം മറച്ച് വയ്ച്ച് വീണ്ടും ചികിൽസ നടത്തി എന്നും ആയിരുന്നു ഈ ദമ്പതിമാരുടെ പരാതി. ഒന്നര മാസം തിരുവനന്തപുരം യാനാ ആശുപത്രി (Karma News and Yana Women’s Hospital and Fertility Centre) തന്റെ ഗർഭപാത്രം മോർച്ചറി ആക്കി മാറ്റി എന്നും തുടർന്ന് മെട്രോ ആശുപത്രിയിൽ പോയി ഓപ്പറേഷൻ നടത്തി മരിച്ച കുഞ്ഞിനെ പുറത്തെടുക്കുകയുമായിരുന്നു. ജസ്റ്റീസ് സിയാദ് റഹ്മാൻ എ എ ആണ്‌ യാനാ ആശുപത്രിയുടെ പരാതിക്കെതിരെ കർമ്മ ന്യൂസ് സമർപ്പിച്ച മുൻ കൂർ ജാമ്യ ഹരജിയിൽ ഇടക്കാല വിധി പുറപ്പെടുവിച്ചത്.

കള്ള കേസ് എടുത്ത് സ്ഥാപനത്തേയും സ്ഥാപനത്തിലെ ജീവനക്കാരേയും ദ്രോഹിച്ചതിനു കടുത്ത നിയമ നടപടികളുമായാണ്‌ കർമ്മ ന്യൂസ് മുന്നോട്ട് പോകുന്നത്. ഹൈക്കോടതിയിൽ കർമ്മ ന്യൂസിനു വേണ്ടി അഡ്വ എ രാജ സിംഹൻ, അഡ്വ കെ യു വൈഖരി, അഡ്വ എം കെ ഷറഫുദ്ദീൻ എന്നിവരാണ്‌ ഹാരായത്. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത് ധീര പോരാട്ടം നടത്തിയ ഒരു ജവാന്റെ കുടുംബത്തിനു ണ്ടായ ദുരവസ്ഥ കർമ്മ ന്യൂസ് റിപോർട്ട് ചെയ്യുകയായിരുന്നു. കർമ്മ ന്യൂസ് യാനാ ആശുപത്രിക്ക് മുന്നിൽ രോഗികളുമായി വാർത്ത റിപോർട്ട് ചെയ്തപ്പോൾ ആശുപത്രിയുടെ ജനറൽ മാനേജർ കർമ്മയുടെ മൈക്ക് പിടിച്ച് വാങ്ങി പൊട്ടിച്ച് കളഞ്ഞിരുന്നു.

യാനാ ആശുപത്രി (Karma News and Yana Women’s Hospital and Fertility Centre) ക്കെതിരേ വാർത്ത വന്നതോടെ ആശുപത്രി അധികൃതരും മറ്റും കർമ്മ ന്യൂസിനെതിരേ വലിയ തോതിൽ ആക്രമണം നടത്തിയിരുന്നു. സ്ഥാപനത്തിന്റെ മേലധികാരികളേ ഭീഷണിപ്പെടുത്തി. കൊന്നു കളയും എന്നും ലോക്കപ്പിൽ പൂട്ടിയിട്ട് ഇടിക്കും എന്നും ആശുപത്രിയുടെ ഉടമകളിൽ ഒരാൾ കൊലവിളിയും ഭീഷണിയും നടത്തി. ഭീഷണിപ്പെടുത്തി വാർത്തകൾ നീക്കം ചെയ്യിപ്പിക്കുകയായിരുന്നു എന്നും ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ഇതെല്ലാം ചെയ്തത് യാനാ ആശുപത്രിയുടെ ഉടമ എന്ന പേരിൽ എത്തിയ സായി ശങ്കർ എന്നയാളാണ്‌.കൊന്നു കളയും എന്നും തീർത്ത് കളയും എന്നും കർമ്മയുടെ പ്രവർത്തകരേ ഇവർ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന്റെ ഓഡിയോയും ഭരണകക്ഷി എം എൽ എ ആയ പി വി അൻ വർ ഇത് വീഡിയോ ആക്കി പോസ്റ്റ് ചെയ്ത വീഡിയോയും കർമ്മ ന്യൂസ് ഹൈക്കോടതിയിൽ സമർപ്പിച്ചു.

കാർഗിൽ ജവാന്റെ കുടുംബത്തിനുണ്ടായ ദാരുണമായ സംഭവം റിപോർട്ട് ചെയ്തതിന്റെ പേരിൽ ആശുപത്രി അധികാരികൾ കർമ്മ ന്യൂസിനെതിരേ ബ്ളാക്ക്മെയിൽ ആരോപിച്ച് കള്ള കേസ് കൊടുത്തു. ഒരു കോടി രൂപ ആവശ്യപ്പെട്ട് ആശുപത്രി മാനേജറേ ബ്ളാക്ക്മെയിൽ ചെയ്തു എന്നായിരുന്നു കള്ള കേസ്. തുടർന്ന് പോലീസും കർമ്മ ന്യൂസിൽ ബന്ധപ്പെട്ട് ആശുപത്രിക്കെതിരായ വീഡിയോകൾ നീക്കം ചെയ്യാൻ വൻ സമ്മർദ്ദം ചെലുത്തുകയായിരുന്നു. ഭീഷണിപ്പെടുത്തി വീഡിയോകൾ നീക്കം ചെയ്യിപ്പിച്ചു.

തുടർന്ന് കർമ്മ ന്യൂസിനെതിരേ കള്ള കേസിലെ എഫ് ഐ ആർ വയ്ച്ച് പി വി അൻ വറുടെ നേതൃത്വത്തിൽ രൂക്ഷമായ സൈബർ അറ്റാക്ക് നടത്തുകയായിരുന്നു. ഇതിന്റെ സി ഡികളും മറ്റും ഹൈക്കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. യാനാ ആശുപത്രി ജനറൽ മാനേജർ കർമ്മ ന്യൂസ് വാർത്ത പുറത്ത് വന്ന് കഴിഞ്ഞ ശേഷമാണ്‌ ബ്ളാക്ക്മെയിൽ ആരോപിച്ചത് എന്നും ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി. വാർത്ത വരുന്നതിനു മുമ്പ് യാനാ ആശുപത്രി (Karma News and Yana Women’s Hospital and Fertility Centre) മാനേജർ കർമ്മ ന്യൂസ് ഓഫീസുമായി ബന്ധപ്പെടുന്ന ഓഡിയോകളും ഹൈക്കോടതിയിൽ ഹാജരാക്കി. ഇതിൽ ഒന്നും ബ്ളാക്ക്മെയിൽ ചെയ്യുന്നതായ ഒരു തെളിവും ഇല്ല.

വാർത്ത നല്കിയ വിരോധത്തിൽ കർമ്മ ന്യൂസിനെതിരേ വാർത്ത വന്ന ശേഷം മാത്രമാണ്‌ ബ്ളാക്ക്മെയിൽ ആരോപിച്ച് കേസ് നല്കിയിരിക്കുന്നത് എന്നും വ്യക്തമാണ്‌. വാർത്ത വന്നതിൽ ഉള്ള പ്രതികാരം തീർക്കുകയായിരുന്നു ആശുപത്രി അധികാരികൾ. ഈ സമയത്ത് ഓൺലൈൻ മാധ്യമങ്ങൾക്കെതിരേ പി വി അൻ വർ എം എൽ എ വലിയ വിമർശനം നടത്തുന്ന സമയം ആയിരുന്നു. പി വി അൻ വർ ആശുപത്രി അധികാരികളുടെ പരാതിയും കർമ്മക്കെതിരായ കള്ള കേസിന്റെ എഫ് ഐ ആറും എടുത്ത് ഫേസ്ബുക്കിൽ പല തവണ പോസ്റ്റിട്ടു. ഇതോടെ സി.പി.എം സൈബർ ആക്രമണം കർമ്മ ന്യൂസിനെതിരെ വൻ തോതിൽ ഉണ്ടാവുകയായിരുന്നു.സത്യം ഒരിക്കലും മൂടി വയ്ക്കാൻ ആകില്ല എന്നു തന്നെ പറയാം. കർമ്മ ന്യൂസ് നിയമ നടപടികളുമായി മുന്നോട്ട് പോകുമ്പോൾ ഹൈക്കോടതി വിധി ഉർജ്ജം പകരുന്നതാണ്‌.കർമ്മ ന്യൂസിനെതിരെ വ്യാജ പ്രചരണങ്ങൾ നടത്തിയ വ്യക്തികൾക്കും ഫേസ്ബുക്ക് പേജുകൾക്കും യു ടുബ് ചാനലുകൾക്കും എതിരേ കേസുകൾ ഫയൽ ചെയ്ത് നിയമ നടപടിയും സ്വീകരിക്കും.

Google Search കർമ്മ ന്യൂസ് യാനാ ആശുപത്രി വാർത്തകൾ