മൂത്തമകന്റെ ഭാര്യയേ ഇളയമകന്റെ കൂടെ കിടത്തി, 62കാരിയായ അമ്മായിയമ്മക്കെതിരെ ബലാത്സം​ഗ കുറ്റം ചുമത്തുമോ?

ഒരു സ്ത്രീയെ ബലാത്സംഗ കേസിൽ പ്രതിയാക്കാമോയെന്ന ചോദ്യവുമായി സുപ്രീം കോടതി. സ്ത്രീകൾക്കെതിരായ കുറ്റകൃത്യമാണ്‌ ബലാൽസംഗം. എന്നാൽ ഇതിൽ പ്രതിയാകുന്നത് പുരുഷന്മാരാണ്‌. സ്ത്രീ സംരക്ഷണത്തിനായുള്ള ഏറ്റവും വലിയ കർശന ക്രിമിനൽ നിയമം ആണ്‌ ഇത്തരം വകുപ്പുകൾ

എന്നാൽ ഇപ്പോൾ പഞ്ചാബ് പോലീസ് 62 കാരിയായ സ്ത്രീക്കെതിരെ ബലാൽസംഗ വകുപ്പ് ചുമത്തി കേസെടുത്ത് അറസ്റ്റ് ചെയ്ത് ജയിലിൽ ആക്കി. ഇതിൽ കേസിൽ പെട്ട 62 കാരിയാണിപ്പോൾ സുപ്രീം കോടതിയിൽ കേസുമായി വന്നിരിക്കുന്നത്. ഒരു സ്ത്രീക്കെതിരെ ബലാൽസംഗ വകുപ്പുകൾ ഇട്ട് കേസെടുക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ടെന്നും അതിനാൽ തന്നെ വെറുതേ വിടണം എന്നും ആണ്‌ 62 കാരിയായ സ്ത്രീ ഹർജിക്കാരിക്ക് വേണ്ടി വേണ്ടി ഹാജരായ അഭിഭാഷകൻ ഋഷി മൽഹോത്ര ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, സഞ്ജയ് കരോൾ എന്നിവവർ വാദിച്ചത്.

കേസിനാസ്പദമായ സംഭവം ഇങ്ങിനെ.. മകനേ വിവാഹം കഴിച്ച യുവതിയായ മരുമകളേ ഈ 62 കാരി അമ്മായമ്മ മറ്റുള്ളവർക്ക് ബലാൽസംഗം ചെയ്യാൻ സൗകര്യം ചെയ്ത് നല്കി. മരുമകളേ ബലാൽസംഗം ചെയ്യാൻ അമ്മായമ്മ കൂട്ടു നില്ക്കുകയും ചെയ്തു. വീഡിയോ കോളിലൂടെ മകനെ വിവാഹം കഴിച്ച മരുമകളുടെ പരാതിയിൽ ബലാത്സംഗക്കുറ്റം 62കാരിയായ അമ്മായമ്മയുടെ മേൽ ചുമത്തുകയായിരുന്നു.ഈ കേസിലാണിപ്പോൾ ഒരു സ്ത്രീയെ ബലാത്സംഗ കേസിൽ പ്രതിയാക്കാമോ? എന്ന ചോദ്യം സുപ്രീം കോടതി വെള്ളിയാഴ്ച പഞ്ചാബ് പോലീസിനോട് ചോദിച്ചത്.

യുഎസിൽ താമസിക്കുന്ന അമ്മായമ്മയുടെ മൂത്തമകൻ പരാതിക്കാരിയുമായി ഫേസ്ബുക്കിൽ ബന്ധം സ്ഥാപിച്ചു. ഫേസ്‌ബുക്കിലൂടെ താനുമായി സൗഹൃദം സ്ഥാപിച്ചെന്നും സൗഹൃദം വളർന്നതോടെ വിവാഹാഭ്യർഥന നടത്തിയെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. തന്നെ വിവാഹം കഴിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ വിവാഹത്തിന് സമ്മതം മൂളിയെന്നാണ് യുവതിയുടെ വാദം. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വീഡിയോ കോളിലൂടെയായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് പരാതിക്കാരിയായ യുവതി അമ്മായമ്മക്കൊപ്പമായിരുന്നു താമസം. ഇതിനിടെ അമ്മായമ്മയുടെ പോർച്ചുഗീസിൽ ജോലി ചെയ്യുന്ന ഇളയ മകൻ വീട്ടിൽ വന്നു.

ഈ സമയം ഇളയ മകനൊപ്പം താമസിക്കാൻ അമ്മായമ്മ നിർബന്ധിച്ചു. ഇളയ മകനുമായി കുറച്ച് ദിവസം അങ്ങിനെ ഒന്നിച്ച് കഴിയേണ്ടി വന്നു. തുടർന്ന് ഭർത്താവിന്റെ ഇളയ സഹോദരൻ അവധി കഴിഞ്ഞ് പോർച്ചുഗീസിലേക്ക് തിരികെ പോകാൻ തുടങ്ങിയപ്പോൾ അയാൾക്കൊപ്പം പോകാൻ അമ്മായമ്മ നിർബന്ധിച്ചു. ജനുവരി 31 ന് അയാൾ പോർച്ചുഗീസിലേക്ക് പോയി. തുടർന്ന് അമ്മായമ്മയുടെ മൂത്തമകനും യുവതിയുടെ ഭർത്താവുമായുള്ള യുവാവിൽ നിന്നും വിവാഹ ബന്ധം വേർപെടുത്താൻ യുവതി തീരുമാനിച്ചു. ഇത് അമ്മായമ്മയേ സമ്മർദ്ദത്തിലാക്കി. ഫെബ്രുവരി അഞ്ചിന്, വിവാഹം റദ്ദാക്കുന്നതിനായി അമ്മായിയമ്മ പരാതിക്കാരിയായ മൂത്ത മകന്റെ ഭാര്യക്ക് 11 ലക്ഷം രൂപ നല്കി പരാതി ഒത്ത് തീർപ്പാക്കി.

പിന്നീട് 62 കാരിയായ അമ്മായമ്മക്കും ഭർത്താവിന്റെ പോർച്ചുഗീസിലുള്ള ഇളയ സഹോദരനും എതിരെ ഫിബ്രവരി 22നു യുവതി ബലാൽസംഗ കേസ് ഫയൽ ചെയ്യുകയായിരുന്നു. ലൈംഗികാതിക്രമത്തിനെതിരായ പരാതിയിൽ അമ്മായമ്മയും പ്രതിയായി. തുടർന്ന് 62 കാരിയായ സ്ത്രീയുടെ മൊബൈൽ പരിശോധിച്ചപ്പോൾ മരുമകളുടെ നഗ്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നു. മൂത്ത മകന്റെ ഭാര്യയായ തന്നെ ഇളയ മകനൊപ്പം ലൈംഗീക ബന്ധത്തിനു അമ്മായമ്മ നിർബന്ധിച്ചു എന്നാണ്‌ യുവതിയുടെ കേസ്. അമ്മായമ്മ കുറ്റ സമ്മതം നടത്തിയതിന്റെ തെളിവാണ്‌ 11 ലക്ഷം രൂപ തന്നത് എന്നും യുവതി പറയുന്നു.62 കാരിയായ സ്ത്രീയുടെ മുൻകൂർ ജാമ്യം ഗുരുദാസ്പൂർ സെഷൻസ് കോടതി തള്ളി. നവംബർ 3 ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതിയും അറസ്റ്റ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.

ഇത്തരത്തിൽ 62 കാർറ്റിക്കെതിരെ ബലാൽസംഗ വകുപ്പ് നിലനിൽക്കുമോ എന്നതാണ്‌ നിലവിലെ മുഖ്യ ചോദ്യം. എന്നാൽ ബലാൽസംഗം ആസൂത്രണം ചെയ്തത് അമ്മായമ്മ ആണെന്നും അമ്മായമ്മ തുടർന്ന് ദൃശ്യങ്ങൾ ഫോണിൽ സൂക്ഷിച്ചു എന്നും പോലീസ് തെളിവുകൾ നിരത്തി വാദിക്കുന്നു. ബലാൽസംഗ കുറ്റത്തിൽ നിന്നും അമ്മായമ്മയേ മാറ്റിയാൽ ബലാൽസംഗം ചെയ്ത ഇളയ മകനും കേസിൽ നിന്നും രക്ഷപെടാനുള്ള പഴുതുകൂടിയാകും എന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. കേസിൽ തുടർ വാദം അടുത്ത ആഴ്ച്ച ഉണ്ടാകും