28 ദിവസം മുമ്പ് കുഞ്ഞിന് ജന്മം നല്‍കി, യുവതി വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍

ഉദുമ: 28 ദിവസം മുമ്പ് ആണ്‍കുട്ടിക്ക് ജന്മം നല്‍കിയ യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അരമങ്ങാനം ഉലൂജി എസ് ആര്‍ ഭവനിലെ സുജിനിയാണ് മരിച്ചത്. 27 വയസ് ആയിരുന്നു.

വെള്ളിയാഴ്ച വൈകുന്നേരം വീട്ടുകാര്‍ പുറത്ത് പോയി തിരികെ എത്തിയപ്പോഴാണ് സുജിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ അയല്‍ വാസികളുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അരമങ്ങാനം ഉലൂജിയിലെ മല്ലികയുടെയും പരേതനയാ അപ്പകുഞ്ഞിയുടെ മകളാണ് സുജിനി.

പാലക്കുന്നിലെ ഒട്ടോ ഡ്രൈവര്‍ ആയ പനയാല്‍ പെരുന്തട്ട കൊളിങ്ങോത്ത് സ്വദേശി അഭിലാഷ് ആണ് ഭര്‍ത്താവ്. ശ്രേയയയാണ് മകള്‍. സഹോദരങ്ങള്‍: അഭിലാഷ്, സുപ്രിയ, സജിനി.