സമരത്തിന് പോകും മുമ്പ് ഗുസ്തി താരങ്ങള്‍ ഒളിംപിക് അസോസിയേഷനെ സമീപിക്കണമായിരുന്നു- പിടി ഉഷ

ന്യൂഡല്‍ഹി. ഗുസ്തി താരങ്ങളുടെ സമരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പിടി ഉഷ. ഗുസ്തി താരങ്ങളുടെ സമരം ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടാക്കി. സമരത്തിലേക്ക് നീങ്ങും മുമ്പ് ഒളിംപിക് അസോസിയേഷനെ സമീപിക്കണമായിരുന്നു. തെരുവിലെ സമരം കായിക മേഖലയ്ക്ക് ഗുണം ചെയ്യില്ലെന്നും പിടി ഉഷ പറഞ്ഞു. അതേസമയം പിടി ഉഷയില്‍ നിന്നും ഇത്തരത്തില്‍ ഒരു സമീപനം പ്രതീക്ഷിച്ചില്ലെന്നാണ് ഗുസ്തി താരം പുനിയ പറയുന്നത്.

പിന്തുണയാണ് പിടി ഉഷയില്‍ നിന്നും പ്രതീക്ഷിച്ചത്. ഗുസ്തി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ നടത്താനും തിരഞ്ഞെടുപ്പ് സംഘടിപ്പിക്കുവാനും താല്‍ക്കാലിക സമിതിയെ ഐഒഎ നിയോഗിച്ചു. റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി അധ്യക്ഷനാകുന്ന സമിതിയില്‍ മുന്‍ ഷൂട്ടിംഗ് താരം സുമ ഷിരൂര്‍, വുഷു അസോസിയേഷന്‍ അധ്യക്ഷന്‍ ഭൂപേന്ദ്ര സിംഗ് ബജ്വ എന്നിവര്‍ അംഗങ്ങളാണ് ഉണ്ടാകുക.