ഇന്റര്‍വ്യൂവിനായി മുംബൈയില്‍ എത്തിയ മലയാളി യുവാവ് മരിച്ച നിലയില്‍, തൊഴില്‍ തട്ടിപ്പെന്ന് സംശയം

മുംബൈ. ജോലിക്കായി മുംബൈയില്‍ എത്തിയ തിരുവനന്തപുരം സ്വദേശിയായ യുവാവ് കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍. കപ്പലിലെ ജോലി സംബന്ധമായ കാര്യത്തിനാണ് യുവാവ് നവിമുംബൈയില്‍ എത്തിയത്. തിരുവനന്തപുരം കോട്ടവിള സ്വദേശി രാജനാണ് ബേലാപുരിലെ വാടകമുറിക്കു സമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്. തൊഴില്‍ത്തട്ടിപ്പിനിരയായതിനെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്നാണ് നിഗമനം.

ജോലിക്കായി തിരുവനന്തപുരം സ്വദേശിയായ ഏജന്റിന്റെ പക്കല്‍ അഞ്ച് ലക്ഷം രൂപ നല്‍കിയിരുന്നതായാണ് വിവരം. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കനാണ് തിങ്കളാഴ്ച വൈകിട്ട് രാഹുല്‍ മുംബൈയില്‍ എത്തിയത്. രാത്രി വീട്ടിലേക്ക് വിളിച്ച് സംസാരിച്ചിരുന്നു. രാഹുലിന്റെ കുടുംബം സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളതാണ്.

കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു രാഹുല്‍. മൃതദേഗം നവിമുംബൈ വാശിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.