കുമളിയില്‍ യുവാവ് വഴിയരികില്‍ കുത്തേറ്റ് മരിച്ച നിലയില്‍; പോലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു

ഇടുക്കി. കുമളിയില്‍ യുവാവ് വഴിയരികില്‍ കുത്തേറ്റ് മരിച്ച നിലയില്‍. ഇടുക്കി റോസാപ്പൂക്കണ്ടത്ത് വാടകയ്ക്ക് താമസിക്കുന്ന രുക്മാന്‍ അലിയാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. രുക്മാന്‍ അലിയെ വഴിയരികില്‍ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

മൃതദേഹം കുമളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രുക്മാന്‍ അലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കുമളി ടൗണിനടുത്തുള്ള ബാറിന് സമീപമാണ് സംഭവം. കുമളി സ്വദേശി രാജേഷ്, കമ്പം സ്വദേശി ഖാദര്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മദ്യപാനത്തെത്തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിയതെന്നാണ് പോലീസിന് ലഭിച്ച സൂചന.