പരിസരം മറന്ന് യുവതികൾ, ഹോളി ആഘോഷം അതിരുവിട്ടതോടെ വൻ പിഴയിട്ട് പൊലീസ്

നോയിഡ : പരിസരം മറന്ന് ആഘോഷത്തിൽ മുഴുകിയ യുവതികൾക്ക് പണികൊടുത്തത് പോലീസ്. നോയിഡയിലാണ് സംഭവം. ഒരു യുവാവും രണ്ട് സ്ത്രീകളുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവർക്ക് 33,000 രൂപയാണ് പിഴയിട്ടിരിക്കുന്നത്. വണ്ടി ഓടിക്കൊണ്ടിരിക്കെ പുറകിലിരുന്ന യുവതികൾ പരസ്പരം കെട്ടിപ്പിടിക്കുകയും ചുംബിക്കുമായുമായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറായതോടെ പോലീസ് നടപടിയെടുക്കുകയായിരുന്നു. മുഖാമുഖം നോക്കിയാണ് യുവതികളിരിക്കുന്നത്. ഇരുവരുടെയും മുഖത്ത് കളർ തേച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇത്‌ സോഷ്യൽ മീഡിയയിൽ വൈറലായതോടെ രൂക്ഷ വിമർശനമുയർന്നിരുന്നു.

ഇതിനിടയിൽ സ്‌കൂട്ടറിൽ സഞ്ചരിച്ചുകൊണ്ടിരിക്കെ ഹോളി ആഘോഷിക്കുന്ന കമിതാക്കളുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. യുവാവിന്റെ മുഖത്ത് കളർ തേയ്ക്കുന്നതിനിടെ യുവതി റോഡിൽ വീഴുന്നതാണ് വീഡിയോയിലുള്ളത്.