തൃശൂരില്‍ ബൈക്ക് അപകടത്തില്‍ യുവാക്കള്‍ മരിച്ചു, ട്രാന്‍സ്‌ഫോര്‍മറിലിടിച്ചാണ് അപകടം ഉണ്ടായത്

തൃശൂര്‍. കാറ്ററിംഗ് ജീവനക്കാരായ യുവാക്കള്‍ ബൈക്ക് അപകടത്തില്‍ തൃശൂരില്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ച ബൈക്ക് ട്രാന്‍സ് ഫോമറില്‍ ഇടിച്ചായിരുന്നു അപകടം. പരിയാരം അങ്ങാടിയില്‍ വെച്ചായിരുന്നു അപകടം. അമിതവേഗത്തിലായിരുന്നു ബൈക്ക് എത്തിയത്. ട്രാന്‍സ്‌ഫോമറിന്റെ കാലില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. ജോലിക്ക് ശേഷം ഇരുവരും കുറ്റിക്കാട്ടേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.

അപകടത്തില്‍ ഇരുവര്‍ക്കും തലയ്ക്ക് പരിക്കേറ്റിരുന്നു ഇതാണ് മരണകാരണമെന്നാണ് ഡോക്ടര്‍ പറയുന്നത്. അതേസമയം അമിത വേഗത്തിലാണ് ഇവര്‍ എത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. എറണാകുളം മാടവനയില്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് 11 പേര്‍ക്ക് പരിക്കേറ്റു.