അനധികൃത സ്വത്ത് സമ്പാദനം ടിഒ സൂരജിന്റെ 1.62 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

കൊച്ചി. പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടിഒ സൂരജിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. 1.62 കോടി രൂപയുടെ സ്വത്താണ് കണ്ടു കെട്ടിയത്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ഇഡിയുടെ നടപടി. ഭൂമി, ബാങ്കുകളിലെ സ്ഥിരനിക്ഷേപം, ഓഹരിനിക്ഷേപം തുടങ്ങിയവയുള്‍പ്പെടെയാണ് കണ്ടുകെട്ടിയത്.

ടിഒ സൂരജ് ഭാര്യയുടെയും മക്കളുടെയും ബിനാമികളുടെയും പേരില്‍ സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തി. വന്‍തോതില്‍ ഭൂമിയും വാഹനങ്ങളും വാങ്ങിക്കൂട്ടി. സൂരജിന്റെ 10.43 കോടിയുടെ സ്വത്താണ് ഇതുവരെ ഇഡി കണ്ടുകെട്ടിയത്.