ബെവ്‌കോയുടെ 10.76 ലക്ഷം അക്കൗണ്ട് മാറി ലഭിച്ചത് സ്ത്രീക്ക്, പണം മുഴുവൻ ചെലവഴിച്ചു

തിരുവനന്തപുരം. ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യക്കടയില്‍ നിന്ന് ബാങ്കിലടച്ച തുകയില്‍ 10.76 ലക്ഷം അക്കൗണ്ട് മാറി എത്തിയത് ഒരു സ്ത്രീയുടെ അക്കൗണ്ടില്‍. സംഭവത്തില്‍ പിഴവ് സംഭവിച്ചുവെന്ന് മനസ്സിലാക്കിയ ബാങ്ക് ഉദ്യോഗസ്ഥര്‍ കാട്ടക്കടയിലെ പണം ലഭിച്ച സ്ത്രീയോട് അന്വേഷിച്ചപ്പോള്‍ പണം മുഴുവന്‍ ചിലവാക്കിയെന്നാണ് ഇവര്‍ പറയുന്നത്. തുടര്‍ന്ന് ബാങ്ക് വട്ടിയൂര്‍ക്കാവ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

നെട്ടയം മുക്കോലയില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യക്കടയിലെ പണമാണ് പൊതുമേഖലാ ബാങ്ക് ആളുമാറി ക്രഡിറ്റ് ചെയ്തത്. പണം നഷ്ടപ്പെട്ട വിവരം മാര്‍ച്ച് 18നാണ് ബാങ്കിന് മനസ്സിലാകുന്നത്. തുടര്‍ന്ന് ബാങ്ക് നടത്തിയ അന്വേഷണത്തില്‍ കാട്ടക്കടയിലെ സ്ത്രീ മറ്റൊരു അക്കൗണ്ടിലേക്ക് പണം മാറ്റിയതായി കണ്ടെത്തി. ബാങ്ക് ഉദ്യോഗസ്ഥര്‍ സ്ത്രീയെ സമീപിച്ചെങ്കിലും പണം ലഭിച്ചില്ല.