മുലയൂട്ടിയിരുന്ന സ്വന്തം കുഞ്ഞിനെ വരെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി യുവതി, പിടികൂടി പോലീസ്

കൊച്ചി: ഒളിച്ചോട്ടം ഇപ്പോള്‍ കേരളത്തില്‍ ഒരു നിത്യ സംഭവമായിരിക്കുകയാണ്. വിവാഹിതരായവരും ഇതില്‍ ഒട്ടും പിന്നിലല്ല. സ്വന്തം പങ്കാളിയെയും നൊന്ത് പ്രസവിച്ച മക്കളെയും വരെ ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം പോകുന്ന യുവതികളും യുവാക്കളുമുണ്ട്. ഇത്തരത്തില്‍ ഒരു സംഭവമാണ് ഇപ്പോള്‍ കൊച്ചിയില്‍ നിന്നും പുറത്ത് എത്തുന്നത്.

നൊന്ത് പ്രസവിച്ച പത്ത് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം പോവുകയായിരുന്നു. എറണാകുളം ഇടപ്പള്ളി സ്വദേശിയായ 22 വയസുകാരിയാണ് മുലയൂട്ടിക്കൊണ്ടിരുന്ന കുഞ്ഞിനെ പോലും ഉപേക്ഷിച്ച് പത്തനംതിട്ട സ്വദേശിയായ കാമുകനൊപ്പം ഒളിച്ചോടിയത്.

ഇരുവരും സമൂഹ മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ടവരാണെന്നാണ് വിവരം. പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. തുടര്‍ന്ന് ഒരുമിച്ച് ജീവിക്കാന്‍ ഇരുവരും തീരുമാനിക്കുകയും ഒളിച്ചോടുകയുമായിരുന്നു.

യുവതിയുടെ അമ്മയാണ് മകളെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെ എളമക്കര പോലീസ് ഇരുവരെയും ഒളിവില്‍ താമസിക്കുന്നിടത്ത് നിന്നും പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.