25ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും ക്യാമറയും കവർച്ച ചെയ്തു, ഫുഡ് കോര്‍ട്ട് ഉടമകൂടിയായ സിനിമ ലൊക്കേഷന്‍ മാനേജര്‍ അറസ്റ്റിലായി

കൊച്ചി . ഫോര്‍ട്ട് കൊച്ചിയിലെ വീട്ടില്‍ നിന്ന് പണവും സ്വര്‍ണവും കവര്‍ന്ന കേസില്‍ കൊച്ചിയിൽ ഫുഡ് കോര്‍ട്ട് ഉടമകൂടിയായ സിനിമ ലൊക്കേഷന്‍ മാനേജര്‍ അറസ്റ്റിലായി. കല്‍വാത്തി സ്വദേശി അബ്ദുള്‍ റഹീമാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്.

മാര്‍ച്ച് 26ന് ചിരട്ടപ്പാലത്തെ വീട്ടിൽ നിന്നാണ് മറ്റൊരാളുടെ കൂടി സഹായത്തോടെ അബ്ദുള്‍ റഹീം മോഷണം നടത്തുന്നത്. 25ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും ക്യാമറയും ആണ് രണ്ടങ്ങ സംഘം കവർച്ച ചെയ്തിരിക്കുന്നത്. വീട്ടുകാര്‍ പള്ളിയില്‍ പോയിരുന്ന സമയത്ത് വാതില്‍ കുത്തിപ്പൊളിച്ച് അകത്തുകയറിയായിരുന്നു മോഷണം നടത്തിയത്.

ഫോര്‍ട്ട് കൊച്ചി ബീച്ചില്‍ ഫുഡ് കോര്‍ട്ട് നടത്തുകയാണ് അറസ്റ്റിലായ അബ്ദുള്‍ റഹിം. ലൊക്കേഷന്‍ മാനേജരായി ജോലി ചെയ്യുന്ന ഇയാള്‍ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിക്കാറുമുണ്ട്. കേസിലെ മറ്റൊരു പ്രതി ചക്കിട്ടപ്പറമ്പ് സ്വദേശി മുജീബിനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടുകയുണ്ടായി.