നായികയാക്കാം അഡജസ്റ്റ് ചെയ്താൽ മതി, സിനിമാ രംഗത്ത് നിന്നും നേരിട്ട കാസ്റ്റിംഗ് കൗച്ച്‌ നേരിട്ടതായി വരദ

മിനിസ്‌ക്രീൻ പ്രേക്ഷകരായ മലയാളികൾക്ക് ഏറെ പ്രിയങ്കരരായ താരദമ്പതികളാണ് ജിഷിനും വരദയും.  കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ തരത്തിലുള്ള സൈബർ അറ്റാക്കാണ് ജിഷിനും വരദയും നേരിടുന്നത്. ജിഷിൻ സദാചാര പൊലീസിംഗിന് ഇരയായെന്ന തരത്തിലായിരുന്നു പ്രചരണം.

സിനിമകളിൽ നിന്നും വിട്ടുനിൽക്കുന്ന വരദ ഇപ്പോൾ സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുകയാണ്. ഒരു അഭിമുഖത്തിൽ വരദ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ, ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. സിനിമാ രംഗത്ത് നിന്നും കാസ്റ്റിംഗ് കൗച്ച്‌ നേരിട്ടുണ്ടെന്ന് വരദ പറയുന്നു. സിനിമാ രംഗത്ത് കാസ്റ്റിംഗ് കൗച്ച്‌ നേരിട്ടുണ്ടെന്നും എന്നാൽ, സീരിയൽ രംഗത്ത് അങ്ങനൊരു പ്രശ്‌നം താൻ നേരിട്ടിട്ടില്ലെന്നുമാണ് വരദ ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്. ഇത്തരം സമീപനം വരുമ്ബോൾ ആദ്യമൊക്കെ താൻ കരയുമായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു.

വരദയുടെ വാക്കുകൾ ഇങ്ങനെ;

ഞാൻ സിനിമയേ ചെയ്യില്ല എന്ന് പറഞ്ഞ സമയമൊക്കെ ഉണ്ടായിരുന്നു. ഇത്തരം സമീപനം വരുമ്ബോൾ ആദ്യമൊക്കെ കരയുകയായിരുന്നു. മമ്മിയുടെ കൈയിലാണ് ഫോൺ. കഥ പറയാനാണെന്ന് പറഞ്ഞ് എനിക്ക് തരാൻ പറയും. ആദ്യമൊന്നും മനസിലാവുന്നുണ്ടായിരുന്നില്ല. കഥ പറഞ്ഞ് തുടങ്ങി കുറച്ച്‌ കഴിയുമ്പോൾ, ‘നിങ്ങളെ നായികയാക്കിയാൽ നമുക്കെന്താണ് ഗുണം’ എന്നൊക്കെ ചോദിക്കും. നന്നായി അഭിനയിക്കാമെന്ന് ഞാൻ പറയും.

‘അങ്ങനെയല്ല നിങ്ങൾക്ക് ഒരു റോളിന് എത്ര രൂപ തരുന്നു, നിങ്ങൾക്കൊക്കെ ഒരുപാട് റീ ടേക്ക് വേണ്ടി വരും, നമ്മുടെ കൂടെ ഒന്ന് അഡ്ജസ്റ്റ് ചെയ്താൽ..’ എന്ന് പറഞ്ഞ് കുറച്ചൊക്കെ തുറന്ന് പറയും. അപ്പോഴേക്കും കണ്ണിൽ നിന്ന് വെള്ളം വരും. മമ്മി ഫോൺ മേടിച്ച്‌ മേലാൽ ഇമ്മാതിരി വർത്തമാനം പറഞ്ഞ് വിളിക്കരുതെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്യും