സൗത്ത് ഇന്ത്യൻ ബാങ്ക് വഴി ജിഹാദിന്‌ 500 കോടി, ചെക്കുകൾ ആരുടേതെന്ന് ബാങ്ക് ഉത്തരം പറയണം

മലയാളിയുടെ ട്രാവൽ ഏജൻസിയുടെ മറവിൽ വിദേശത്തേക്ക് ഭീകര പ്രവർത്തനത്തിനായി ആളുകളേ കടത്തിയതായി വിവരങ്ങൾ. ചെന്നെയിൽ ഓഫീസ് ഉണ്ട് എന്ന് അവകാശപ്പെടുന്ന മിഡിലീസ്റ്റ് ട്രാവൽ എന്ന കടലാസിൽ മാത്രം ഉള്ള ട്രാവൽ ഏജൻസിയാണ്‌ ഇത് ചെയ്തിരിക്കുന്നത്. മാത്രമല്ല മലയാളികളും തമിഴ്നാട്ടുകാരുമായി നിരവധി പേരേ കടൽ കടത്തി വിടുന്നതിൽ മിഡിലീസ്റ്റ് ട്രാവൽ എന്ന ഈ ഏജൻസി പ്രധാന പങ്ക് വഹിച്ചു. 2009 മുതൽ പ്രവർത്തിക്കുന്നു എന്ന് തെളിഞ്ഞിട്ടുള്ള മിഡിലീസ്റ്റ് ട്രാവൽസിന്റെ സുപ്രധാനമായ മനുഷ്യ കടത്തുകളും സാമ്പത്തിക ഇടപാടുകളും നടന്നിരിക്കുന്നത് 2010 മുതൽ 2012 വരെയുള്ള കാലത്താണ്‌. ഈ കാല ഘട്ടത്തിൽ നൂറു കണക്കിനു ആളുകൾക്ക് ഭീകരവാദത്തിനും ഐ എസിൽ ചേരാനും പോകാൻ ഈ ഏജൻസി വഴി കളം ഒരുക്കുകയായിരുന്നു

സൗത്ത് ഇന്ത്യൻ ബാങ്കിൽ മിഡിലീസ്റ്റ് ട്രാവൽസിന്റെ അക്കൗണ്ട് വിവരങ്ങളാണ്‌ കർമ ന്യൂസ് പുറത്തുവിടുന്നത്. മിഡിലീസ്റ്റ് ട്രാവൽസിന്റെ അക്കൗണ്ട് ആ ബാങ്കിൽ ഇപ്പോൾ നിലവിൽ ഇല്ല എന്നാണറിയുന്നത്. ഈ ചെക്ക് കോർ ബാങ്കിങ്ങ് ചെക്ക് വരുന്നതിനു മുമ്പുള്ള ചെക്കുകൾ ആണ്‌. എന്നാൽ ഞങ്ങൾ ചെന്നൈയിലുള്ള വടപളനിയിലെ സൗത്ത് ഇന്ത്യൻ ബാങ്കിൽ അന്വേഷിച്ചപ്പോൾ ഈ ചെക്കുകളുടേയും അക്കൗണ്ടിന്റേയും ചില വിവരങ്ങൾ ലഭിച്ചു. എന്നാൽ ബാങ്കിൽ മിഡിൽ ഈസ്റ്റ് ട്രാവൽസിന്റെതായി നല്കിയത് വ്യാജ വിലാസമായിരുന്നു. മറ്റ് യാതൊരു ഐ ഡിയും, പാൻ കാർഡും, തിരിച്ചറിയൽ കാർഡും, ഇല്ലാതെ സൗത്ത് ഇന്ത്യൻ ബാങ്ക് ഈ കടലാസ് സംഘടനയ്ക്ക് ഭീകരവാദത്തിന്റെ മറവിൽ കോടികൾ ഒഴുക്കാൻ അക്കൗണ്ട് ഓപ്പൺ ചെയ്ത് നല്കി എന്നു വേണം കരുതാൻ. മിഡിലീസ്റ്റ് ട്രാവൽസിന്റെ പേരിൽ ഒരു സ്ഥാപന ലൈസൻസോ, വാടക എഗ്രിമെന്റോ, സ്ഥാപന ഉടമയുടെ ഐ ഡികളോ, മുനിസിപ്പൽ കോർപ്പറേഷൻ ലൈസൻസോ ഒന്നും ഇല്ലാതെ സൗത്ത് ഇന്ത്യൻ ബാങ്ക് കോടികൾ പണം അക്കൗണ്ടിലൂടെ പ്രവഹിക്കാനായി ദുരൂ​‍ഹമായ വിധത്തിൽ ബാങ്ക് അക്കൗണ്ട് നിയമ വിരുദ്ധമായി തുറന്ന് നല്കി. ഈ അക്കൗണ്ട് വഴി 500 കോടിയിലധികം രൂപ എങ്കിലും എത്തുകയും അത് രാജ്യത്തിന്റെ പല ഭാഗത്തും ദേശ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു എന്നും കരുതുന്നു.2009ലാണ്‌ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ചെന്നൈ വടപളനി ബാങ്കിൽ തീവരാദികൾ എന്ന് കരുതുന്നവർ ബാങ്ക് അക്കൗണ്ട് തുറന്നത്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഉടമസ്ഥർ ഇതിന്റെ ഉത്തരം പറയണം. ആ സമയത്ത് ഈ ബ്രാഞ്ചി ഉണ്ടായിരുന്നു ബാങ്ക് മാനേജറാണ്‌ എല്ലാ ക്രമക്കേടും നിയമ വിരുദ്ധ ഇടപാടുകൾക്കും കൂട്ട് നിന്നത് എന്നും സംശയിക്കുന്നു

symbolic image

മിഡിലീസ്റ്റ് ട്രാവൽസ് എന്ന പേരിൽ നിരവധി സ്ഥാപനങ്ങൾ പലയിടത്തും പ്രവർത്തിക്കുന്നുണ്ട്. അതിനാൽ തന്നെയാണ്‌ ഇത്തരം ഒരു ബ്രാന്റിന്റെ പേരിൽ വ്യാജമയ സ്ഥാപനം ഭീകരരെ വിദേശത്തേക്ക് കറ്റത്താൻ തുടങ്ങിയതും. പിന്നിൽ മലയാളി എന്നു കൂടി അറിയുമ്പോൾ ഒന്നോർക്കണം..കേരളത്തിൽ ഇന്ന് ഭീപൽസരൂപം പ്രാപിച്ച തീവ്രവാദത്തിന്റെയും അവരുടെ ഫണ്ടീങ്ങ് സോഴ്സിന്റെയും ആദ്യ ശിലകളും ചുവട് വയ്പ്പുകളും ചുരുങ്ങിയത് ഒന്നര പതിറ്റാണ്ട് മുമ്പ് എങ്കിലും തുടങ്ങിയിരുന്നു. കേരളത്തിൽ അന്ന് മത സൗഹാർദ്ദം അവതരിപ്പിച്ച് അതിന്റെ സംരക്ഷണത്തിൽ ഇവർ വിത്തുകൾ പാകുകയായിരുന്നു. ഇരു മുന്നണികളും മാറി മാറി ഭരണത്തിൽ എത്തുമ്പോഴും തീവ്ര മുസ്ളീം നിലപാടുകാരും കള്ളപണക്കാരും ഭരണത്തിന്റെ പിറകിൽ ഉണ്ടായിരുന്നു. സംഘപരിവാറിനേയും ബിജെപിയേയും വെല്ലുവിളിക്കാൻ ഇത്തിരി തീവ്ര മുസ്ളീം ചിന്താഗതിക്കാർ ഇരിക്കട്ടേ എന്ന് കരുതി ഇടത് വലത് മുന്നണികൾ ഭീകരവാദത്തിന്റെ ആദ്യ തുടക്കത്തേ മനപൂർവ്വം അനുവദിക്കുകയായിരുന്നു.ബിജെപിക്കും ആർ എസ് എസിനും ബദലാവാൻ ഇത്തരം ആളുകൾക്ക് മതേതര വേഷം നല്കി കൂടെ ഇരുത്തിയപ്പോൾ ഭാവിയിൽ ഉണ്ടാകുന്ന വിപത്ത് ആരും മനസിലാക്കിയില്ല. ഇപ്പോൾ കേരളത്തിലെ ഭീകരവാദത്തിന്റെ കണ്ണികളും മലയാളികൾ വിദേശത്ത് കടന്ന ഐസ്ലും മറ്റും ചേർന്നതും കേരളത്തിലെ മുസ്ളീം സമുദായത്തിനു തന്നെയാണ്‌ ഏറ്റവും വലിയ തലവേദനയായത്. നിരപരാധികളായ മുസ്ളീം സമുദായത്തേ പോലും സമൂഹം ഇപ്പോൾ അനാവശ്യമായി ചോദ്യം ചെയ്യുന്നു