ഏക മകന്‍ മരിച്ചപ്പോൾ 64 വയസിൽ ഇരട്ടകുട്ടികളേ നല്കി ദൈവം കടാക്ഷിച്ചു- സുന്ദരമായ അനുഭവം

അടൂര്‍: ഏതൊരു ദമ്പതികളുടെയും ജീവിതം പൂര്‍ണമാകുന്നത് മക്കളുടെ ജനനത്തോടെയാണ്. അവരെ പരിചരിച്ചും അവരുടെ കുസൃതിയും കണ്ട് ജീവിക്കുന്നതാണ് വലിയ കാര്യം. പാതിവഴിയില്‍ മക്കളെ നഷ്ടപ്പെടുന്നവരുമുണ്ട്. ഇത്തരത്തില്‍ ഏകമകന്‍ മരിച്ച ദുഖത്തിലായിരുന്നു വടശേരിക്കര ശ്രീനിവാസില്‍ ശ്രീധരനും ഭാര്യ കുമാരിയും . എന്നാല്‍ ദുഖത്തില്‍ തളരാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. ഒടുവില്‍ അറുപത്തിനാല് വയസില്‍ ശ്രീധരനും 54 വയസില്‍ കുമാരിക്കും ഇരട്ട കുഞ്ഞുങ്ങള്‍ പിറന്നു. ഒരു ആണ്‍ കുഞ്ഞും പെണ്‍കുഞ്ഞുമാണ് ജനിച്ചത്.

അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയിലെ ചികിത്സയിലാണ് ഇപ്പോള്‍ അമ്മയും കുഞ്ഞും. ഇരുവരും സുഖമായി ഇരിക്കുന്നു എന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ശ്രീധരന്‍രെയും കുമാരിയുടെയും മകന്‍ ശ്രീജേഷ് ഫെഡറല്‍ ബാങ്കില്‍ താത്കാലിക ജീവനക്കാരനായിരുന്നു. 2018 ഡിസംബറില്‍ മണിയാറില്‍ ഉണ്ടാ ബൈക്ക് അപകടത്തില്‍ 23 വയസ് ഉണ്ടായിരുന്ന ശ്രീജേഷ് മരിക്കുകയായിരുന്നു. ഇതോടെ തളര്‍ന്ന് പോയെങ്കിലും ഇനി ഒരു കുഞ്ഞിനെ ലഭിക്കുമോ എന്നും അവര്‍ ചിന്തിച്ചു. തുടര്‍ന്ന് ഡോ. എസ് പാപ്പച്ചന്‍, ഡോ. സിറിയക് പാപ്പച്ചന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ഒരു വര്‍ഷത്തെ ചികിത്സ നടത്തി. ഒടുവില്‍ ഇരുവര്‍ക്കും ഇരട്ടി മധുരമായി രണ്ട് പൊന്നോമനകള്‍ ജനിച്ചു.

ഈ നേഴ്സിന്റെ കരങ്ങൾക്ക് കാരിരുമ്പിനെ അടിച്ച് പരത്തുന്ന തഴമ്പുണ്ട്

അണ്ഡോത്പാദനം നിലച്ചുപോയ ഇവര്‍ക്ക് ചികിത്സയിലൂടെ അത് വീണ്ടെടുത്ത് ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷനിലൂടെ ഗര്‍ഭധാരണം നടത്തുകയായിരുന്നു. ഡോക്ടര്‍മാരായ ബി. പ്രസന്നകുമാരി, ജെസ്‌ന ഹസന്‍, ഷീജ പി. വര്‍ഗീസ് എന്നിവരുടെ നിരീക്ഷണത്തിലായിരുന്നു ദമ്പതികള്‍. ഏകമകന്‍ നഷ്ടപ്പെട്ടതിന്റെ വിഷമമുണ്ടെങ്കിലും ഇരട്ട കുഞ്ഞുങ്ങള്‍ പിറന്ന സന്തോഷത്തിലാണ് ഇരുവരും.