പൊതുമുതല്‍ നശിപ്പിച്ച 60പേര്‍ 57 ലക്ഷം അടക്കണം, യോഗി സർക്കാരിന്റെ ഉശിരൻ പണി

പൊതുമുതൽ നശിപ്പിച്ചവർക്ക്‌ യോഗി സർക്കാർ ഉശിരൻ പണി കൊടുക്കുന്നു. 60 പേരില്‍ നിന്നും 57 ലക്ഷം രൂപ പിഴയായി പിടിച്ചെടുക്കും. പൗരത്വ നിയമത്തിനെ തിരെ പ്രതിഷേധം സംഘടിപ്പിച്ച് പൊതുമുതല്‍ നശിപ്പിച്ചവര്‍ക്ക് യോഗി സര്‍ക്കാര്‍ നോട്ടീസ് നല്‍കി. പൊതുമുതല്‍ നശിപ്പിച്ചതിനുള്ള നഷ്ടപരിഹാരം ആവശ്യപ്പെട്ടു കൊണ്ടാണ് പോലീസ് നോട്ടീസ് നൽകിയിരിക്കുന്നത്. ആദ്യഘട്ടമായി 60 പേരില്‍ നിന്നും 57 ലക്ഷം രൂപയാണ് പിഴയായി ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

തുക സര്‍ക്കാരിലേക്ക് അടക്കാത്ത പക്ഷം ഇവരുടെ വസ്തുവകകള്‍ കണ്ടുകെട്ടും. 2019 ഡിസംബര്‍ 20ന് നടന്ന സി.എ.എ പ്രതിഷേധത്തിനിടെ ഇവര്‍ സര്‍ക്കാര്‍ വസ്തുക്കള്‍ നശിപ്പിക്കുകയും, പൊലീസ് ജീപ്പിന് തീയിടുകയും ചെയ്തതായി നഹാതുര്‍ പോലീസ് എസ്.എച്ച്.ഒ പങ്കജ് തോമര്‍ പറഞ്ഞു. ആള്‍ക്കൂട്ടം പോലീസിനേയും ആക്രമിച്ചു. തുടര്‍ന്ന് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പോലീസ് നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തുവെന്നും എസ്.എച്ച്.ഒ പങ്കജ് തോമര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ 60 പേരോട് 57 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധങ്ങളില്‍ പൊതുമുതല്‍ നശിപ്പിച്ചാല്‍ അക്രമികളുടെ സ്വത്തുക്കള്‍ സര്‍ക്കാര്‍ കണ്ടുകെട്ടുമെന്ന് യോഗി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കലാപകാരികളുടെയും ഗുണ്ടകളുടെയും 2000 കോടിയില്‍ അധികം വരുന്ന സ്വത്ത് യോഗി സര്‍ക്കാര്‍ അടുത്തിടെ കണ്ടുകെട്ടിയിരുന്നു.

അപ്രതീക്ഷിതമായിട്ടായിരുന്നു സന്യാസിയായ രാഷ്ട്രീയക്കാരനായ യോഗി ആദിത്യനാഥ് 2017ല്‍ ഉത്തര്‍പ്രദേശിന്റെ 21ാം മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുന്നത്. കേന്ദ്ര പ്രതിരോധ മന്ത്രിയായ രാജ്‌നാഥ് സിംഗിന്റെ പേര് വരെ ഉയര്‍ന്ന് കേട്ടിരുന്നിടത്താണ് ഗൊരക്പൂരില്‍ നിന്നുള്ള എംപിയായിരുന്ന യോഗി ആദിത്യനാഥ് സംസ്ഥാന മുഖ്യമന്ത്രിയായി എത്തുന്നത്. അന്ന് യോഗി എന്നതിനൊപ്പം തന്നെ മഹാരാജ് എന്നും വിളിപ്പേരുണ്ടായിരുന്ന ഗൊരക്‌നാഥ് മഠത്തിലെ പുരോഹിതന് ഇന്ന് ബുള്‍ഡോസര്‍ ബാബയെന്നുകൂടിയാണ് പേര്.

ക്രിമനലുകളെന്നും മാഫിയകളെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അടയാളപ്പെടു ത്തുന്നവരുടെ കൈവശമുള്ള വസ്തുവകകള്‍ ഇടിച്ച് നിരപ്പാക്കി സര്‍ക്കാരിലേക്ക് ചേര്‍ക്കുന്നതോടെയാണ് യോഗിക്ക് ഈ പേര് കൂടെ കിട്ടുന്നത്. 2022ല്‍ രണ്ടാം തവണയും യോഗി അധികാരത്തിലെത്തിയത് അദ്ദേഹത്തിന്റെ അധികാര പ്രയോഗത്തിന്റെ ചിഹ്നമായ ബുള്‍ഡോസര്‍ കൂടി ഉയര്‍ത്തിക്കാട്ടിയാണ്. മാഫിയകളുടെ പേര് പറഞ്ഞ് ബുള്‍ഡോസര്‍ ഉപയോഗിച്ചു തുടങ്ങിയ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഇന്ന് പ്രതിഷേധിച്ചവരേയും സര്‍ക്കാരിനും ഭരിക്കുന്ന പാര്‍ട്ടിക്കും അതിന്റെ പ്രത്യയശാസ്ത്രത്തിനും എതിരായവര്‍ക്ക് ഒന്നാകെ ബുള്‍ഡോസര്‍ പ്രയോഗം നടപ്പിലാക്കി ഉത്തർപ്രദേശിലെ മാറ്റിയെടുക്കുകയായിരുന്നു.

അനധികൃത കയ്യേറ്റങ്ങൾ ഇടിച്ച് നിരത്തുന്നതിനായി ബുൾഡോസർ ഇറക്കുന്ന ട്രെൻഡിന് തുടക്കമിട്ടത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ്. മാഫിയത്തലവനിൽ നിന്ന് രാഷ്ട്രീയക്കാരനായി മാറിയ ഫുൽഫൂർ മുൻ എംപി അതിഖ് അഹമ്മദിന്റെ കെട്ടിടങ്ങൾ 2017 ൽ ഇടിച്ച് നിരത്തിയാണ് യോഗി ബുൾഡോസർ ബാബയെന്ന വിളിപ്പേര് സ്വന്തമാക്കുന്നത്. ഒന്നര ലക്ഷം ഏക്കർ ഭൂമി ഇങ്ങനെ ഇടിച്ച് നിരത്തി. തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ ഇത് ക്രമസമാധാന പാലനത്തിന്റെ ഒന്നാം പാഠമായി ബിജെപി ഉയർത്തിക്കാട്ടി. യോഗിയുടെ ബുൾഡോസർ രാഷ്ട്രീയ വിജയമെന്ന് കണ്ടതോടെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും അതേ വഴി സ്വീകരിച്ചു. ബുൾഡോസർ ബാബയ്ക്ക് കൂട്ടായി ബുൾഡോസർ മാമയും ഇതോടെ സജീവമായി.

അനധികൃത കെട്ടിടം പൊളിക്കാനെന്ന് പറഞ്ഞ് നിരത്തിലിറങ്ങിയ ബുൾഡോ സറിനെ പിന്നീട് കാത്തിരുന്നത് വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു. പ്രതിഷേധങ്ങളെ അടിച്ചമർത്താൻ സർക്കാരുകൾ ബുൾഡോസറുകൾ ഇറക്കി. ഇക്കഴിഞ്ഞ രാമനവമിക്ക് മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഗുജറാത്ത്, കർണാടക, ജാർഖണ്ഡ് എന്നിവിടങ്ങളിൽ വലിയതോതിൽ അക്രമങ്ങളും കലാപങ്ങളുമുണ്ടായി.

മധ്യപ്രദേശിലെ ഖർഗോനിലായിരുന്നു രൂക്ഷമായ കലാപമുണ്ടായത്. ബുൾഡോസർ ഇറക്കാൻ ശിവരാജ് സിങ് ചൗഹാൻ സർക്കാർ ഉത്തരവിട്ടു. ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞവരെന്ന് ആരോപിക്കപ്പെട്ടവരുടെ 16 വീടുകളും 29 കടകളും മണിക്കൂറുകൾക്കുള്ളിൽ ഇടിച്ചു നിരത്തപ്പെട്ടു. പിന്നാലെ ഡൽഹിയിൽ ഹനുമാൻ ജയന്തിയോട് അനുബന്ധിച്ച് അക്രമം ഉണ്ടായപ്പോഴും ബുൾഡോസറുകൾ ഇറങ്ങി. ജഹാംഗിർപുരിയിൽ ഒടുവിൽ 400 ലേറെ പൊലീസുകാർ ഇറങ്ങിയാണ് ക്രമസമാധാനം വീണ്ടെടുത്തത്. വീഡിയോ കാണൂ