ഒത്ത്‌ചേരലിന്റെ സന്തോഷത്തിൽ 80 കളിലെ നായികമാർ.

നടി രാധികയുടെ 60-ാം ജന്മദിനം ആഘോഷമാക്കാൻ എൺപതുകളിലെ നായികമാരുടെ കൂട്ടായ്മയായ എയ്റ്റീസ് ക്ലബ്ബ് അഥവാ എവർഗ്രീൻ ക്ലബ്ബ് അംഗങ്ങങ്ങൾ ഒത്ത് ചേർന്നു. എൺപതുകളിൽ തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിന്നിരുന്ന, നിരവധി ആരാധകരുണ്ടായിരുന്ന ഒരു കൂട്ടം നായികമാരും നായകന്മാരും. ദക്ഷിണേന്ത്യൻ സിനിമയിൽ തങ്ങളുടെ കയ്യൊപ്പു പതിപ്പിച്ച പ്രതിഭകളാണ്. കരിയറിലെ മത്സരങ്ങളേക്കാൾ ജീവിതത്തിൽ സൗഹൃദത്തിന് പ്രാധാന്യം നൽകി കൊണ്ട് അവർ ആരംഭിച്ച കൂട്ടായ്മയാണ് എയ്റ്റീസ് ക്ലബ്ബ് അഥവാ എവർഗ്രീൻ ക്ലബ്ബ് എന്നതാണ് ശ്രദ്ധേയം.

നടി രാധികയുടെ ജന്മദിനം ആഘോഷമാക്കാൻ ഒത്തുചേർന്നിരിക്കുകയാണ് ആ കൂട്ടുകാർ. ഓഗസ്റ്റ് 21ന് ആയിരുന്നു രാധികയുടെ അറുപതാം ജന്മ ദിനം. പൂർണിമ, ലിസി, അംബിക, രാധ, രേവതി, സരിത, മീന, ശരത്കുമാർ, രമ്യ കൃഷ്ണൻ എന്നിവർക്കൊപ്പം അതിഥികളായി ധനുഷും സൂര്യയും പരിപാടിക്കായി എത്തിയിരുന്നു. സ്നേഹയും പ്രസന്നയുമായിരുന്നു ചടങ്ങിലെ മറ്റു രണ്ടു പ്രധാന അതിഥികൾ എന്ന് പറയാം.

സുഹാസിനി, മോഹൻലാൽ, വെങ്കിടേഷ്, സത്യരാജ്, പ്രഭു, പൂനം ധില്ലൻ, രാധ ലിസി, ഖുശ്ബു, ശോഭന, രേവതി, രജനീകാന്ത്, കമൽഹാസൻ, , സുമലത, അബരീഷ്, സ്വപ്ന, മേനക, പാർവ്വതി, ജയറാം, കാർത്തിക്, മുകേഷ്, പ്രതാപ് പോത്തൻ, ഭാഗ്യരാജ്, പൂർണിമ ഭാഗ്യരാജ്, ചിരഞ്ജീവി, സുമൻ, നദിയാ മൊയ്തു, മോഹൻ, സുരേഷ്, ശങ്കർ, അംബിക, രമേശ് അരവിന്ദ്, നരേഷ്, റഹ്മാൻ, രാജ്കുമാർ, സരിത, ജയസുധ, ജാക്കി ഷെറോഫ്, രാധിക ശരത്കുമാർ, രമ്യ കൃഷ്ണൻ എന്നു തുടങ്ങി തമിഴ്, തെലുങ്ക്, കന്നട, മലയാളം സിനിമകളിലെ പ്രമുഖ താരനിര തന്നെ എയ്റ്റീസ് ക്ലബ്ബിലെ അംഗങ്ങളാണ്.

സുഹാസിനി മണിരത്നവും ലിസിയും ചേർന്ന് 2009 ലാണ് ഇത്തരമൊരു റീയൂണിയൻ ആരംഭിക്കുന്നത്. ചെന്നൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ കാര്യങ്ങൾ ചർച്ച ചെയ്യാനായി തെന്നിന്ത്യൻ താരങ്ങൾ ഒന്നിച്ച് സുഹാസിനിയുടെ വീട്ടിൽ ഒത്തു കൂടിയ യോഗത്തിൽ നിന്നാണ് ഇത്തരമൊരു കൂട്ടായ്മയുടെ പിറവി. കൂട്ടായ്മ സംഘടിപ്പിക്കാൻ സുഹാസിനിയും ലിസിയും മുൻകൈ എടുക്കുകയായിരുന്നു. ആദ്യം, 80 കളിലെ താരറാണിമാർ മാത്രമുണ്ടായിരുന്ന കൂട്ടായ്മ പിന്നീട് വളർന്നു. താരങ്ങളും കൂട്ടായ്മയുടെ ഭാഗമായി മാറുകയായിരുന്നു പിന്നെ.

 

View this post on Instagram

 

A post shared by Radha (@radhanair_r)