ധനുഷും ഐശ്വര്യയും മക്കളുടെ സ്കൂൾ പരിപാടിയിൽ ഒന്നിച്ച്.

ധനുഷും ഐശ്വര്യ രജനീകാന്തും വിവാഹബന്ധം വേർപെടുത്തിയ വാർത്ത ഞെട്ടലോടെയായിരുന്നു അന്ന് സിനിമാലോകം അറിഞ്ഞത്‌. ഇപ്പോഴിതാ മക്കൾക്ക് വേണ്ടി അവർ ഇരുവരും ഒരുമിച്ചെത്തിയിരിക്കുന്നു. മക്കൾ യാത്രയുടെയും ലിംഗയുടെയും സ്കൂൾ പരിപാടിക്കാണ് ധനുഷും ഐശ്വര്യയും ഒന്നിച്ചെത്തിയിരിക്കുന്നത്.

ഇവരുടെ ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോള്‍ വൈറലായിരിക്കുന്നു. ധനുഷിനും ഐശ്വര്യക്കും ഒപ്പം വിജയ് യേശുദാസും ദർശനയും ഉണ്ട്.
സ്‌കൂളിലെ സ്പോർട്സ് ടീമിന്റെ ക്യാപ്റ്റനായി മൂത്ത മകൻ യാത്രയെ തെരഞ്ഞെടുക്കുന്നു. ആ പരിപാടിക്ക് വേണ്ടി ഇരുവരും ഒത്തിച്ചെത്തുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 18 വർഷത്തെ ദാമ്പത്യത്തിനൊടുവിലാണ് ഐശ്വര്യയും ധനുഷും വിവാഹബന്ധം അവസാനിപ്പിക്കുന്നത്.

‘‘എത്ര മനോഹരമായാണ് ഒരു ദിവസം തുടങ്ങുന്നത്. എന്റെ ആദ്യത്തെ കുട്ടി ഇന്ന് സ്കൂളിലെ സ്പോർട്സ് ക്യാപ്റ്റനായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണുന്നു, അഭിമാനമുള്ള മാതാവാണു താൻ’, അവർ വേഗം വളരുന്നുവെന്നു.’ ഐശ്വര്യ ഇൻസ്റ്റയിൽ കുറിച്ചു.

https://twitter.com/thisu_h/status/1561570808497328128?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1561570808497328128%7Ctwgr%5Eb582246d4f52e3f95a1bad1c2ea95dc0e444f4a1%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fmovies%2Fmovie-news%2F2022%2F08%2F23%2Fdhanush-and-aiswarya-public-appearence-together.html