മഹാരാഷ്ട്രയിലും കോവിഡ് കുതിച്ചുയരുന്നു

മഹാരാഷ്ട്രയിൽ വീണ്ടും കോവിഡ് കേസുകൾ കൂടുന്നു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് 81 ശതമാനമാണ് രോഗികളുടെ എണ്ണം. ഇന്ന് 1881 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്.

മുംബൈ നഗരവും കോവിഡ് വ്യാപന ഭീതിയിലാണ്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണം രണ്ടിരട്ടിയായി. 1242 പേര്‍ക്കാണ് മുംബൈ നഗരത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഫെബ്രുവരി 18ന് ശേഷം ആദ്യമായാണ് മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം രണ്ടായിരത്തിന് അടുത്ത് എത്തുന്നത്. മരണങ്ങളൊന്നും ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നത് മാത്രമാണ് ആശ്വാസം.