വിഷാദരോഗിയാണെന്ന ആമിർ ഖാൻ്റെ മകളുടെ വെളിപ്പെടുത്തൽ, പിന്നാലെ വിദ്വേഷ കമന്റുകൾ

ലോകമാനസികാരോ​ഗ്യ ദിനത്തോട് അനുബന്ധിച്ചാണ് താൻ ഒരു വിഷാദരോ​ഗിയാണെന്ന വെളിപ്പെടുത്തലുമായി ആമിർ ഖാൻ്റെ മകൾ ഇറ ഖാൻ രം​ഗത്തെത്തിയത്. കഴിഞ്ഞ നാല് വർഷമായി താൻ വിഷാദരോഗിയാണെന്നായിരുന്നു ഇറ ഖാൻ തുറന്നു പറഞ്ഞത്. നാലു വർഷമായി വിഷാദരോഗിയാണെന്നും ചികിത്സ തേടിക്കൊണ്ടിരിക്കുകയാണെന്നും ഇറ ഖാൻ പറയുന്നു. ഇപ്പോൾ ആരോഗ്യനില ഏറെക്കുറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും താരപുത്രി പറഞ്ഞിരുന്നു.  മാനസികാരോഗ്യ ദിനത്തിൽ തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ച വിഡിയോയിലാണ് ഇറ ഖാൻ തുറന്നുപറച്ചിൽ നടത്തിയത്.

എന്നാൽ ഇറഖാൻ വിഷാദരോ​ഗിയാണെന്ന വെളിപ്പെടുത്തൽ നടത്തിയതിന് പിന്നാലെ വിദ്വേഷ കമന്റുമായി ചില സൈബർ ​ഗുണ്ടകൾ വട്ടംകൂടി.
ഒട്ടേറെപ്പേര്‍ ഇറയ്ക്ക് പിന്തുണ അറിയിച്ചപ്പോൾ ചിലര്‍ ഇറ ഖാനെ വിമര്‍ശിച്ചുകൊണ്ടും കമന്റുകള്‍ രേഖപ്പെടുത്തി. ബോളിവുഡ് നടന്‍ ആമിര്‍ ഖാന്റെ ആദ്യ ഭാര്യ റീന ദത്തയിലുള്ള മകളാണ് ഇറാ ഖാന്‍.

രോഗത്തെക്കുറിച്ചുള്ള തന്റെ പ്രസ്താവനയ്ക്ക് ചുവട്ടില്‍ വിദ്വേഷ കമന്റിട്ടാല്‍ എനിക്കത് മായ്ക്കേണ്ടിവരുമെന്നാണ് ഇറ മുന്നയിപ്പ് നൽകിയത്. വീണ്ടും അതുതന്നെ തുടര്‍ന്നാല്‍ അങ്ങനെയുള്ളവരെ ഒഴിവാക്കി എനിക്കു മുന്നോട്ടു പോകേണ്ടിവരുമെന്നും ഇറ പറയുന്നു. തന്റെ സന്ദേശത്തിനു താഴെ വിദ്വേഷ കമന്റുകള്‍ എഴുതിയവരുടെ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യണോ വേണ്ടയോ എന്നകാര്യത്തില്‍ ഇറ ഓണ്‍ലൈനില്‍ വോട്ടെടുപ്പും നടത്തിയിരുന്നു. വിദ്വേഷ കമന്റുകള്‍ തന്നെ ഒരു തരത്തിലും ബാധിക്കാറില്ലെന്നാണ് ഇറ പറയുന്നത്.

ഞാൻ വിഷാദ രോഗിയാണ്. നാല് വർഷത്തിൽ അധികമായി. ഡോക്ടറെ കാണാറുണ്ട്. ഞാൻ ക്ലിനിക്കലി ഡിപ്രസ്ഡ് ആണ്. ഇപ്പോൾ ഞാൻ വളരെ അധികം മെച്ചപ്പെട്ടുവെട്ട് ഇറ പങ്കുവെച്ച സന്ദേശത്തിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു വർഷത്തോളമായി മാനസികാരോഗ്യത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് ആലോചിക്കുന്നു. പക്ഷേ എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല. വിഷാദത്തിലൂടെയുള്ള എന്റെ യാത്രയിലേക്ക് നിങ്ങളെ കൂട്ടിക്കൊണ്ടുപോകാൻ താൻ തീരുമാനിച്ചിട്ടുണ്ട്.” എന്നാണ് ഇറ വിഡിയോയിൽ പറഞ്ഞിരുന്നത്. നീണ്ട കുറിപ്പ് സഹിതമാണ് ഇറ വീഡിയോ പോസ്റ്റ് ചെയ്തത്. ആമിർ ഖാന് ആദ്യഭാര്യ റീന ദത്തയിൽ ഉണ്ടായ രണ്ടു മക്കളിൽ ഇളയ പുത്രിയാണ് ഇറ. അഭിനയത്തേക്കാൾ സിനിമയുടെ പിന്നണി പ്രവർത്തനങ്ങളോടാണ് ഇറയ്ക്ക് താൽപര്യം. ഹസൽ കീച്ച്, വരുൺ പട്ടേൽ തുടങ്ങിയവരെ അണിനിരത്തി മിഡിയ എന്ന പേരിൽ ഒരു നാടകവും ഇറ സംവിധാനം ചെയ്തിരുന്നു.