ബൈക്ക് മരത്തിലിടിച്ച് തോട്ടിലേക്ക് തെറിച്ച് വീണു. യുവാക്കൾക്ക് ദാരുണാന്ത്യം

കണ്ണൂർ കൂത്തുപറമ്പ് ചിറ്റാരിപറമ്പ് ചൂണ്ടയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.ബൈക്ക് മരത്തിലിടിച്ചാണ് 21കാരനും 22 കാരനും മരണപ്പെട്ടത്.കൈതേരി ആറങ്ങാട്ടേരി സ്വദേശികളായ അതുൽ,സാരംഗ് എന്നിവരാണ് മരിച്ചത്.ഒരാളുടെ മൃതദേഹം തോട്ടിലും മറ്റേയാളുടേത് സമീപത്തെ പറമ്പിലും ആണ് കണ്ടെത്തിയത്

മരത്തിൽ ബൈക്ക് ഇടിച്ചതിനെ തുടർന്ന് ഇരുവരും സമീപത്തെ തോട്ടിലേക്ക് തെറിച്ച് വീണതാകാമെന്ന് പൊലീസ് പറഞ്ഞു.ഇന്ന് രാവിലെയാണ് ആണ് നാട്ടുകാർ സംഭവം കണ്ടത്. തുടർന്ന് അപകടവിവരം പോലീസിനെ അറിയിക്കുകയായിരുന്നു

പൊലീസെത്തി നടത്തിയ പരിശോധനയിൽ ഇരുവരും മരിച്ചതായി സ്ഥിരീകരിച്ചു.മാനന്തവാടിയിലേക്ക് പോകുകയായിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് മരത്തിലിടച്ചതാകാമെന്നാണ് പോലീസ് പറയുന്നത്.മൃതദേഹങ്ങൾ തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു