പൂക്കോട് വെറ്റിനറി സർവകലാശാലയിൽ മരിച്ച സിദ്ധാർഥിന്റെ മാതാപിതാക്കളെ സന്ദർശിച്ച് എബിവിപി

തിരുവനന്തപുരം. വെറ്റിനറി സര്‍വകലാശാലയില്‍ മരിച്ച സിദ്ധാര്‍ഥിന്റെ മാതാപിതാക്കളെ സന്ദര്‍ശിച്ച് എബിവിപി സംസ്ഥാന സെക്രട്ടറി ഇയു ഇശ്വരപ്രസാദ്. തിരുവനന്തപുരം നെടുമാങ്ങാട്ടെ വീട്ടിലെത്തിയാണ് എബിവിപി പ്രവര്‍ത്തകര്‍ സിദ്ധാര്‍ഥിന്റെ മാതാപിതാക്കളെ സന്ദര്‍ശിച്ചത്. പ്രതികളെ സിപിഎം സംരക്ഷിക്കുകയാണെന്നും ഇവരെ പോലീസ് അറസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും മാതാപിതാക്കള്‍ പറഞ്ഞു.

സംഭവത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിട്ടും സത്യം പറയാന്‍ തയ്യാറാകാത്ത ഡീനിനെതിരെ നടപടിയെടുക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്നും സിദ്ധാര്‍ഥിന്റെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. അതേസമയം പ്രതികള്‍ക്ക് ശിക്ഷ ലഭിക്കും വരെ കുടുംബത്തിനൊപ്പം നില്‍ക്കുമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഉറപ്പ് നല്‍കി.

അതേസമയം വെറ്റിനറി സര്‍വകലാശാലയ്ക്ക് മുന്നില്‍ എവിബിപിയുടെ ഏകദിന ഉപവാസ സമരം പുരോഗമിക്കുകയാണ്.