നടികേസിൽ ദിലീപ് വിചാരണക്കെത്തില്ല; നീക്കം കോടതി നിർദേശം മറികടന്ന്; വിചാരണയുടെ ആദ്യ ദിനം തന്നെ കല്ലുകടി

കൊച്ചി: ദേശീയപാതയിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന നടിയെ കൊട്ടേഷൻ സംഘത്തെ ഉപയോഗിച്ച് ആക്രമിച്ച കേസിൽ വിചാരണ ഇന്ന് തുടങ്ങും. നടൻ ദിലീപ് പ്രതിയായ കേസിലാണ് വിചാരണ. എന്നാൽ കോടതിയിലെത്തണമെന്ന നിർദേശം ദിലീപ് ഇന്നു പാലിക്കില്ല. കോടതി നടപടിക്രമങ്ങളുടെ ഭാഗമായി ദിലീപ് ഉൾപ്പെടെയുള്ളവർ കോടതിയിലെത്തണമെന്നായിരുന്നു നിർദേശം.

എന്നാൽ ഇന്ന് എത്താനാകില്ലെന്ന് ദിലീപ് അറിയിക്കുകയായിരുന്നു. ‌ഹൈക്കോടതി ഉത്തരവനുസരിച്ചാണ് വനിതാ ജഡ്ജി അധ്യക്ഷയായ സി ബി ഐ കോടതി കേസ് വിചാരണക്കായി പരിഗണിക്കുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് നേരത്തെ കേസ് പരിഗണിച്ചിരുന്നത്. എന്നാല്‍ വനിതാ ജഡ്ജി ഉള്‍പ്പെട്ട കോടതിയില്‍ വിചാരണ നടത്തണമെന്നാവശ്യപ്പെട്ട് ഇരയായ നടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.