വീടിന്റെ ആധാരം പണയത്തിൽ, മരുന്നിന് പണമില്ല, അമ്മയിൽ അംഗത്വത്തിനായിചോദിക്കുന്നത് ഒന്നരലക്ഷം രൂപ- മോളി കണ്ണമാലി

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായരുന്നു മോളി കണ്ണമാലിയുടെ മോഡേൺ ലുക്കിലുള്ള ഫോട്ടോ ഷൂട്ട്. നിരധി ആളുകളാണ് അതിനെ പ്രശംസിച്ചെത്തിയത്. വളരെ വേ​ഗം തന്നെ ഫോട്ടോകൾ വൈറലാതിന്റെ സന്തോഷത്തിലാണ് താരമെങ്കിലും ഒത്തിരിയധികം യാതനകളുടെ നടുവിലാണ് ജീവിക്കുന്നത്.ഇപ്പോളിതാ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ജീവിതത്തിലെ കഷ്ടപ്പാടുകൾ തുറന്ന് പറയുകയാണ്. ഉള്ളിൽ സങ്കടക്കടലാണെങ്കിലും അതെല്ലാം മറച്ചുവെച്ച് മറ്റുള്ളവരെ ചിരിപ്പിക്കാനാണ് താൻ പഠിച്ചിരിക്കുന്നതെന്നും അവർ മതിമറന്ന് ചിരിക്കുമ്പോൾ താൻ മറ്റൊരുവശത്തേക്ക് പോയി പൊട്ടിക്കരയുമെന്നും എന്നിട്ട് ഒന്നുമറിയാത്ത പോലെ കണ്ണുനീരും തുടച്ച് മൂളിപ്പാട്ടും പാടി നടക്കും.
ഇടയ്‌ക്കൊക്കെ സിനിമകൾ ചെയ്യാറുണ്ടെങ്കിലും വലിയ പ്രതിഫലമൊന്നും കിട്ടാറില്ല. 10000 രൂപയാണ് കിട്ടാറ്. മറ്റുള്ള നടിമാർക്ക് കിട്ടുന്ന പണം പോലും തനിക്ക് ലഭിക്കാറില്ല. ആകെയുണ്ടായിരുന്ന വീടിന്റെ ആധാരം എന്റെ ചികിത്സക്കായി ബാങ്ങിൽ വെച്ചതാണ്.. അത് തിരിച്ചെടുക്കാൻ സാധിച്ചിട്ടില്ല.

അമ്മയിൽ അംഗത്വമുണ്ടെങ്കിൽ മാസം 5000 രൂപയെങ്കിലും കിട്ടും. എന്നാൽ തനിക്ക് അതിൽ അംഗത്വമില്ല. അമ്മയിൽ അംഗത്വമെടുക്കാൻ ഒന്നരലക്ഷം രൂപ കൊടുക്കണം. പണമില്ലാത്തവർക്ക് അംഗത്വമെടുക്കാൻ കഴിയില്ലെന്നും സാമ്പത്തികമായി കഴിവില്ലാത്ത ആരും അമ്മയിൽ ഇല്ലെന്നും മോളി വ്യക്തമാക്കി. അമ്മയിലെ മെമ്പർഷിപ്പിനെ കുറിച്ച് സത്യൻ അന്തിക്കാടിനോട് പറഞ്ഞെങ്കിലും മിനിമം അഞ്ച് സിനിമയെങ്കിലും ചെയതാലെ അംഗത്വം കിട്ടുകയുള്ളൂ എന്നായിരുന്നു മറുപടി. എന്നാൽ അഞ്ചിൽകൂടുതൽ സിനിമകൾ ചെയ്തിട്ടും അംഗത്വത്തെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ഇത്രയും വലിയ തുക നൽകണമെന്ന് അറിയുന്നത്. ആ കാശുണ്ടെങ്കിൽ മക്കൾക്ക് ഒരു കൊച്ചു വീടെങ്കിലും വെച്ചുകൊടുക്കാമായിരുന്നുവെന്നും മോളി പറഞ്ഞു. അമ്മയിൽ അംഗത്വമുണ്ടായിരുന്നെങ്കിൽ മരുന്നിന്റെ ചെലവെങ്കിലും നടന്നുപോകുമെന്നും മോളി പറഞ്ഞു.

ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത സ്ത്രീധനം എന്ന സിരിയലിലൂടെയാണ് മോളി പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു. തന്റേതായ ശൈലി കൊണ്ട് മിനിസ്ക്രീനിൽ ചുവട് ഉറപ്പിച്ച മോളി , ചെറിയ വേഷങ്ങളിൽ ബിഗ് സ്ക്രീനിലും എത്തി . തന്റേതായ ശൈലി കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കുവാൻ ഈ താരത്തിന് കഴിഞ്ഞിരുന്നു. എറണാകുളം ജില്ലയിലെ പുത്തൻ തോട് പാലം എന്ന സ്ഥലത്താണ് മോളി കണ്ണമാലിയും കുടുംബവും ജീവിക്കുന്നത്. ഹൃദ്രോഗത്തിന് ചികിത്സയിലാണ് മോളി കണ്ണമാലി. ഒരു ഹാർട്ട് അറ്റാക്ക് താരത്തിന് വന്നിരുന്നു. ഒരുപാട് പണം ചികിത്സയ്ക്കായി ചിലവായി.