ആദ്യ ഭർത്താവിനെ പിന്നെ കണ്ടിട്ടില്ല, എല്ലാം വിധി, നല്ലൊരു കുടുംബം ആ​ഗ്രഹമായിരുന്നു- ശ്രീലയ

സിനിമ കുടുംബത്തിൽ നിന്നുമാണ് ശ്രീലയ അഭിനയത്തിലേക്ക് എത്തിയിരുന്നത്. നടി ലിസിയുടെ മകളും നടി ശ്രുതി ലക്ഷമിയുടെ സഹോദരിയുമാണ് ശ്രീലയ. സീരിയലിൽ സജീവമായ ശ്രീലയ അഭിനയ ജീവിതം തുടങ്ങിയത് സിനിമയിലുടെയായിരുന്നു. കുട്ടിയും കോലും എന്ന സിനിമയിലാണ് നടി ആദ്യം അഭിനയിച്ചത്. പിന്നീട് പല സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയിലിൽ സജീവമാവുകയായിരുന്നു. അടുത്തിടെയാണ് ശ്രീലയ പെൺകുഞ്ഞിന് ജന്മം നൽകിയത്.

ഇപ്പോളിതാ ആദ്യ വിവാഹത്തെക്കുറിച്ച് പറയുകയാണ് ശ്രീലയ. വാക്കുകളിങ്ങനെ, 2 വർഷമേയുണ്ടായിരുന്നെങ്കിലും വല്ലാത്തൊരു അനുഭവമായിരുന്നു ആ വിവാഹബന്ധം സമ്മാനിച്ചത്. മാട്രിമോണിയൽ വഴിയായിരുന്നു ആ കല്യാണം. വിധിയാണ് പ്രതി, അതിലും നല്ലൊരു ടൈറ്റിൽ അതിന് കൊടുക്കാനില്ല. അഭിനയ ജീവിതത്തിൽ നിന്നും മാറിയായിരുന്നു വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ബന്ധം ബന്ധനമാകുമ്പോൾ അത് ഉപേക്ഷിക്കുക എന്നല്ലേ നമ്മൾ പറയുന്നത്. ഒട്ടും പൊരുത്തപ്പെടാൻ പറ്റാത്ത ജീവിതമായിരുന്നു.

എന്റെയൊരു ക്യാരക്ടർ വെച്ച് ഞാൻ ഒരുപാട് ക്ഷമാശീലമുള്ളയാളാണ്. ഷോർട്ട് ടെപേർഡുകാരിയല്ല. ഒത്തിരി സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നയാളാണ്. എല്ലാ കൂളായി എടുക്കുന്നതാണ്. എന്നിട്ടും എനിക്ക് പറ്റിയില്ല. മൂച്വലി ഡിവോഴ്‌സ്ഡായതാണ്. പിന്നെ അദ്ദേഹത്തെ കണ്ടിട്ടില്ല. നിമിത്തം, വിധി അതിലൊക്കെ വിശ്വസിക്കുന്ന ആളാണ് ഞാൻ. ഒരിക്കലും ആഗ്രഹിക്കാത്ത കാര്യമായിരുന്നു ഇത്. ഒരുപാട് പ്രതീക്ഷയോടെയായിരുന്നു വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്.

അങ്ങനെ ഓർമ്മിക്കാനും മാത്രമുള്ള അനുഭവങ്ങളൊന്നും ആ ജീവിതത്തിലുണ്ടായിരുന്നില്ല. ഒറ്റയ്ക്കായിപ്പോയി എന്ന തോന്നൽ പിന്നീട് എന്നെ അലട്ടിയിരുന്നു. ഫാമിലിയും സുഹൃത്തുക്കളുമൊക്കെ കട്ട സപ്പോർട്ടുണ്ടായിരുന്നു. വയസാംകാലത്ത് എനിക്കാരാണ് കൂട്ട് എന്നൊക്കെ ചിന്തിച്ചപ്പോൾ ഉത്തരമില്ലായിരുന്നു. നല്ലൊരു കുടുംബം എന്റെ ആഗ്രഹമായിരുന്നു. ഭാര്യയും നല്ലൊരു അമ്മയാവുന്നതുമെല്ലാം സ്വപ്‌നമായിരുന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത വേദനകളായിരുന്നു അന്ന് അനുഭവിച്ചത്. അതിന് ശേഷം ഞാൻ അഭിനയ ജീവിതത്തിലേക്ക് വന്നത്.

നല്ലൊരു കുടുംബ ജീവിതം, ഒരു കുഞ്ഞ് എന്നായിരുന്നു മനസ്സിൽ. ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും എന്നായിരുന്നു രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് ആലോചിച്ചപ്പോൾ മനസിൽ തോന്നിയത്. നമ്മൾ വിശ്വസിക്കുന്നൊരു ശക്തിയുണ്ടല്ലോ, അതുകൊണ്ട് എപ്പോഴും നമ്മൾ കുഴിയിലായിരിക്കില്ലല്ലോ. ഭർത്താവും കർത്താവും കൂടെയുണ്ടാവുമെന്നായിരുന്നു വിശ്വാസം. രണ്ടും കൽപ്പിച്ചായിരുന്നു രണ്ടാം വിവാഹത്തിന് തയ്യാറായത്. മാട്രിമോണിയലിലൂടെയായിരുന്നു റോബിനെ കണ്ടെത്തിയത്.

ഇൻഷുറൻസ് ഏജന്റായി ജോലി ചെയ്ത് വരികയാണ് റോബിൻ. പുള്ളി ജനിച്ചതും വളർന്നതുമെല്ലാം ബഹ്‌റൈനിലാണ്. മലയാളിയാണ്, നാടുമായിട്ട് വലിയ ബന്ധമൊന്നുമില്ല. ഇപ്പോൾ പുള്ളിക്ക് അവിടെ മടുത്തു. വേറെ എവിടെയെങ്കിലും പോയാൽ കൊള്ളാമെന്നുണ്ട്. ഞാൻ അഭിനയിക്കുന്നതിലൊന്നും പുള്ളിക്ക് വിരോധമില്ല. ഇനി അഭിനയിക്കുമ്പോൾ ഇന്റിമേറ്റ് സീനുകളൊക്കെ വന്നാൽ പുള്ളി എങ്ങനെ പ്രതികരിക്കും എന്നറിയില്ല. തട്ടേൽ കേറിയാൽ മട്ട് മാറുമോ എന്ന് നോക്കാം. സീരിയലുകളിൽ അങ്ങനത്തെ സീനുകൾ അധികം വരുന്നില്ല. എനിക്ക് ഏറ്റവും സേഫായി തോന്നിയത് സീരിയലാണെന്നുമായിരുന്നു ശ്രീലയ പറഞ്ഞത്.