ആദ്യം വഴങ്ങിക്കൊടുത്തു, എന്നാല്‍ ഇപ്പോള്‍ വഴങ്ങി കൊടുക്കാത്ത് കൊണ്ട് അവസരങ്ങള്‍ കുറയുന്നു

പ്രമുഖര്‍ക്കെതിരെ ലൈംഗിക ആരോപണങ്ങളുമായി രംഗത്തെത്തി വാര്‍ത്താപ്രാധാന്യം നേടിക്കൊണ്ടിരിക്കുന്ന ആളാണ് നടി ശ്രീറെഡ്ഢി. തുടരെത്തുടരെ നിരവധി ആരോപണങ്ങള്‍ ശ്രീറെഡ്ഡി ഉന്നയിക്കാറുണ്ട്. ക്രിക്കറ്റ് താരം സച്ചിനെതിരെപ്പോലും ആരോപണം ഉന്നയിച്ചിരുന്നു. തെന്നിന്ത്യന്‍ സൂപ്പര്‍ താരം രാഘവാ ലോറന്‍സ്, നാനി, എന്നിവരടക്കമുള്ള പല പ്രമുഖര്‍ക്കെതിരെയും താരം ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നു. അഭിനയത്തോടപ്പം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കാനും താരം സമയം കണ്ടെത്താറുണ്ട്. ഇപ്പോള്‍ വീണ്ടും മറ്റൊരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ശ്രീറെഡ്ഡി.

തുടക്ക കാലങ്ങളില്‍ തനിക്ക് അവസരം വളരെ കുറവായിരുന്നതിനാല്‍ അവസരത്തിന് വേണ്ടി പലര്‍ക്കും താന്‍ വഴങ്ങി കൊടുത്തിട്ടുണ്ടെന്ന് താരം സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞു. അതീവ ഗ്ലാമര്‍ ലുക്കില്‍ വരുന്ന താരത്തിന്റെ ആരാധന വലയം മറ്റുള്ളവര്‍ക്ക് ചിന്തിക്കുന്നതിലും അപ്പുറമാണ്. എന്നാല്‍ മുമ്ബത്തേതു പോലെ വഴങ്ങി കൊടുക്കാത്തത് കൊണ്ട് തന്റെ അവസരങ്ങള്‍ ഇപ്പോള്‍ കുറക്കുന്നതെന്നും താരം വെളിപ്പെടുത്തി. ആദ്യകാലങ്ങളില്‍ ടെലിവിഷന്‍ അവതാരികയുടെ വേഷത്തിലൂടെയായിരുന്നു ശ്രീറെഡ്ഡി കടന്നു വന്നത്. പിന്നീട് നീനു നാന്ന അബദ്ധം എന്ന മ്യൂസിക്കല്‍ ആല്‍ബത്തിലൂടെ താരത്തിന്റെ കരിയര്‍ മാറിമറയുകയായിരുന്നു.

ഒരു പ്രമുഖ നിര്‍മ്മാതാവിന്റെ മകന്‍ തന്നെ ശാരീരികമായി ഉപയോഗിച്ചുവെന്ന് ശ്രീ നേരത്തെ വെളിപ്പെടുത്തിയിരുന്നു. വ്യക്തിയുടെ പേര് പരാമര്‍ശിക്കാതെയാണ് ആരോപണം. ഞാനൊരു ഇരയാണ്. സ്റ്റുഡിയോയില്‍ വെച്ച് നിര്‍മ്മാതാക്കളില്‍ ഒരാളുടെ മകന്‍ എന്നെ ശാരീരികമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അയാളുടെ പേര് തക്ക സമയത്ത് വെളിപ്പെടുത്തും- ശ്രീ റെഡ്ഢി പറഞ്ഞു. സംഭവത്തിന്റെചിത്രങ്ങളും താന്‍ പുറത്തുവിടുമെന്നും അത് തന്റെ ബ്രഹ്മാസ്ത്രമാണെന്നും അവര്‍ വ്യക്തമാക്കി.

സ്റ്റുഡിയോകള്‍ സെക്സിനുള്ള സുരക്ഷിതമായ സ്ഥലമാണ്. പ്രമുഖ സംവിധായകര്‍, നിര്‍മ്മാതാക്കള്‍, നായകന്മാര്‍ എല്ലാരും സ്റ്റുഡിയോയെ അനാശാസ്യകേന്ദ്രമാക്കി ഉപയോഗിക്കുന്നു. ചുവന്ന തെരുവിന് സമാനമാണിവിടം. പുറത്തുനിന്ന് ഒരാളും അകത്തുകടക്കില്ല എന്നതുകൊണ്ട് ഇവിടെ നടക്കുന്നത് ആരും അറിയില്ല. സര്‍ക്കാരിനതൊരു വിഷയവുമല്ലെന്നും ശ്രീ പറഞ്ഞു.