ചലച്ചിത്രതാരം തൃഷ രാഷ്ട്രീയ പ്രവേശനത്തിനു ഒരുങ്ങുന്നു, കോണ്‍ഗ്രസില്‍ ചേരും എന്ന് സൂചന

ചലിചിത്ര താരം തൃഷ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. കോൺഗ്രസിൽ ചേരാനാണ് തൃഷയുടെ തീരുമാനമെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാഷ്ട്രീയത്തിലെ സാധ്യതകൾ പഠിച്ച ശേഷമാകും താരത്തിന്റെ എൻട്രിയെന്നാണ് മാധ്യമങ്ങൾ പറയുന്നത്

രാഷ്ട്രീയത്തിലും ജനസേവനത്തിലും സജീവമായ വിജയ് ആണ് തൃഷയുടെ പ്രചോദനമെന്നാണ് വാർത്ത. അതേസമയം രാഷ്ട്രീയ പ്രവേശന വാർത്തയോട് തൃഷ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. മണിരത്‌നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവനായുള്ള കാത്തിരിപ്പിലാണ് താരം. ചിത്രത്തിൽ കുന്ദവി എന്ന ചോള രാജ്ഞിയായിട്ടാണ് തൃഷ പ്രത്യക്ഷപ്പെടുന്നത്.