ഹിന്ദുവിന്റെ ശത്രുവാണ് കമ്മ്യൂണിസ്റ്റുകള്‍, ക്ഷേത്രങ്ങള്‍ നശിപ്പിക്കുകയാണ് കമ്മ്യൂണിസ്റ്റുകളുടെ ലക്ഷ്യമെന്നും അഡ്വ കൃഷ്ണരാജ്

കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ ഹിന്ദു സൂഹത്തിന്റെ ശത്രുക്കളാണെന്ന് അഡ്വ കൃഷ്ണരാജ്. ശബരിമലയില്‍ തുടങ്ങിയ ഹിന്ദു വിരുദ്ധത ഇപ്പോള്‍ തളി ക്ഷേത്രത്തില്‍ എത്തി നില്‍ക്കുകയാണെന്നും. അതുപോലെ തന്നെ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലും കമ്മ്യൂണിസ്റ്റുകള്‍ പ്രശ്‌നനങ്ങള്‍ സൃഷ്ടിക്കുകയാണെന്നും. മാതവിക്കുട്ടിയെ ലൗജിഹാദില്‍ കുടുക്കിയ സമദാനിയാണ് അവിടുത്തെ രക്ഷാധികാരിയെന്നും. കമ്മ്യൂണിസ്റ്റുകളുടെ ലക്ഷ്യം ക്ഷേത്രങ്ങളെ നശിപ്പിക്കുകയും അതുവഴി ഹിന്ദുക്കളെ നശിപ്പിക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.

മതേതരം പറയുന്ന ഒരു കൂട്ടം ഹന്ദുക്കള്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നിടത്തോളം കാലം കമ്മ്യൂണിസ്റ്റുകളെ പുറത്താക്കുന്നത് ബുദ്ധിമുട്ടാണ്. എന്നാല്‍ കാലം അതിന്റെ ചക്രം തിരിക്കുകയാണെന്നും അതികനാള്‍ ഈ ഹിന്ദുവിരുദ്ധതയുണ്ടാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതുവരെ നമുക്ക് ചെയ്യുവാന്‍ സാധിക്കുന്നത് നിയമ പോരാട്ടങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റുകള്‍ ക്ഷേത്രങ്ങളില്‍ കടന്ന് കയറി തെമ്മാടിത്തരം മാത്രമാണ് കാണിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക