‘ബാലയ്യയ്ക്കൊപ്പം അഭിനയിച്ച ശേഷം ഹണി റോസിന് സിനിമ ഓഫറുകൾ ഇല്ലാതായി’, യുവതാരങ്ങൾ മടിക്കുന്നു ?

മലയാളത്തിൽ നിന്നും അന്യ ഭാഷയിലേക്ക് പോകുന്ന താരങ്ങൾക്ക് പിന്നീട് വെച്ചടി വെച്ചടി കയറ്റമാണ് ഉണ്ടാകാറ്. എന്നാൽ ഹണി റോസിന്റെ കാര്യത്തിൽ മാത്രം ഇത് ഉണ്ടാവുന്നില്ല. അന്യ ഭാഷ സിനിമാ പ്രവേശനം ഹണിക്ക് ഗുണം ചെയ്യാതെ പോയെന്നാണ്‌ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അവസരം ലഭിച്ചാൽ യുവ നായകന്മാർക്കൊപ്പം ജോഡിയാക്കാനും ​ഹ​ണി റോസ് തയ്യാറാണ്. എന്നാൽ ഇവർക്കൊപ്പം അഭിനയിക്കാൻ യുവനായകർ പലരും തയ്യാറാകാത്തതാണ് നിലവിലുള്ള അവസ്ഥക്ക് കാരണമായിരിക്കുന്നത്.

തെലുങ്കിൽ ബി​ഗ് ബജറ്റ് സിനിമ ചെയ്തിട്ടും സിനിമ അവസരങ്ങൾ ഹണിക്ക് ലഭിക്കുന്നില്ല. പകരം ഇപ്പോഴും ഉദ്ഘാടന പരിപാടികളിലും ഫോട്ടോ ഷൂട്ടുകളിലുമാണ് താരം തിളങ്ങുന്നത്. ബാലയ്യയുടെ കരിയറിലെ രണ്ടാമത്തെ 100 കോടി ക്ലബ്ബായിരുന്നു വീരസിംഹ റെഡ്ഡി. ബാലയ്യയ്ക്കൊപ്പം ഹണി റോസ് അഭിനയിച്ചതോടെ നടിയുടെ കരിയർ തന്നെ മാറുമെന്നും അന്യ ഭാഷകളിൽ നിന്നും നടിക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നുമാണ് ആരാധകർ കരുതിയിരുന്നത്.

കുറച്ച് നാളുകൾക്ക് മുമ്പ് ബാലകൃഷ്ണയുടെ അടുത്ത പടത്തിലും ഹണി റോസ് നായികയായി എത്തുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അനിൽ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഹണി റോസും ബാലയ്യയും വീണ്ടും ഒന്നിക്കുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ. പക്ഷെ പിന്നീട് ഇത് സംബന്ധിച്ച് പിന്നീട് ഒന്നും പുറത്ത് വന്നില്ല. മോഹൻലാൽ സിനിമ മോൺസ്റ്ററാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത ഹണി റോസിന്റെ മലയാള സിനിമ. വ്യത്യസ്തമായ പ്രമേയവും കഥാപാത്രവും ആയിരുന്നെങ്കിലും ആ സിനിമ വേണ്ടത്ര വിജയം കണ്ടില്ല.

മലയാളികളുടെ പ്രിയ നടിയാണ് ഹണി റോസ്. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ഹണി ഇന്ന് മലയാളത്തിലെ മുൻനിര യുവ നായികമാരിൽ ഒരാൾ കൂടിയാണ്. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും ഹണി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. വീരസിംഹ റെഡ്ഡിയാണ് ഹണിയുടേതായി ഒടുവിൽ റിലീസ് ചെയ്ത തെലുങ്ക് സിനിമ. നന്ദമുരീ ബാലകൃഷ്ണ എന്ന ബാലയ്യയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ബാലയ്യയ്ക്കൊപ്പം അഭിനയിച്ചശേഷം ആ എക്സ്പീരിയൻസ് ​ഹണി പങ്കുവെച്ചിരുന്നു. ട്രോളുകളും മറ്റും കണ്ടാണ് ബാലയ്യയെ കുറിച്ച് അറിയുന്നതെന്നും എന്നാൽ തങ്ങൾ കേട്ടറിഞ്ഞ ആളല്ല ബാലയ്യ എന്ന തിരിച്ചറിവാണ് തനിക്ക് ഉണ്ടായതെന്നും ഹണി റോസ് അന്ന് പറഞ്ഞിരുന്നു.