എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു, വിജയശതമാനം 99.70

തിരുവനന്തപുരം. ഈവര്‍ഷം എസ്എസ്എല്‍സിക്ക് 99.70 ശതമാനം വിജയം. കഴിഞ്ഞ തവണ വിജയം 99.26 ശതമാനമായിരുന്നു. 4.19128 ലക്ഷം വിദ്യാര്‍ഥികളാണ് ഈവര്‍ഷം റഗുലറായി പരീക്ഷ എഴുതിയത്. ഇതില്‍ 417864 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. ഈ വര്‍ഷം എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത് 68604 പേര്‍ക്കാണ്. അതേസമയം എസ്എസ്എല്‍സി പ്രൈവറ്റ് വിജയ ശതമാനം 66.67 ശതമാനമാണ്.

ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയില്‍ നിന്നുമാണ്. 4856 വിദ്യാര്‍ഥികള്‍ ക്ക് എ പ്ലസ് ലഭിച്ചു. ഗള്‍ഫ് മേഖലയില്‍ നിന്നും 518 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതാല്‍ 504 പേര്‍ വിജയിച്ചു. ഗള്‍ഫിലെ നാല് സെന്ററുകളില്‍ വിജയശതമാനം നൂറാണ്. ലക്ഷദ്വീപില്‍ പരീക്ഷ എഴുതിയ 289 വിദ്യാര്‍ഥികളില്‍ 283 പേരും വിജയിച്ചു.

പുനര്‍ മൂല്യ നിര്‍ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷ മേയ് 20 മുതല്‍ 24 വരെ നല്‍കാം. പരമാവധി മൂന്ന് വിഷയത്തിനാണ് സേ പരീക്ഷ എഴുതാവുന്നത്. ജൂണ്‍ ഏഴ് മുതല്‍ 14 വരെ സേ പരീക്ഷ എഴുതാം. ഫലം ജൂണ്‍ അവസാനം പ്രസിദ്ധീകരിക്കും. വിജയികളുടെ സര്‍ട്ടിഫിക്കറ്റ് ജൂണ്‍ ആദ്യവാരം ഡിജിലോക്കറില്‍ ലഭിക്കും.