നിങ്ങള്‍ പോയെന്നത് അവിശ്വസനീയമാണ്, അനില്‍ നെടുമങ്ങാടിനെ ഓര്‍ത്ത് അഹാന

നടന്‍ അനില്‍ നെടുമങ്ങാടിന് യാത്ര നല്‍കി കലാ കേരളം. ഇപ്പോളും ആ അപ്രതീക്ഷിത വിയോഗം ഉള്‍ക്കൊള്ളാന്‍ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പ്രേക്ഷകര്‍ക്കും സാധിച്ചിട്ടില്ല. ഇന്നലെ നെടുമങ്ങാട്ടെ വീട്ടു വളപ്പിലാണ് നടന്റെ അന്ത്യ കര്‍മ്മങ്ങള്‍ നടന്നത്. ഇപ്പോള്‍ നടി അഹാന അനില്‍ നെടുമങ്ങാടിനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ്. ‘ഞാന്‍ സ്റ്റീവ് ലോപസ്’ എന്ന ചിത്രത്തില്‍ അനിലിനൊപ്പം സ്‌ക്രീന്‍ പങ്കിട്ട ഓര്‍മകളാണ് നടി പങ്കിട്ടത്.

‘ഞാന്‍ അദ്ദേഹത്തെ കണ്ട ആദ്യത്തേതും ഒരുപക്ഷേ അവസാനത്തെയും സീന്‍ ഇതാവുമെന്ന് കരുതുന്നു. ശ്രദ്ധിച്ചാല്‍ മനസ്സിലാവും, ആ ഷോട്ടില്‍ ചിരിക്കാതിരിക്കാന്‍ ഞാന്‍ വളരെ ബുദ്ധിമുട്ടുന്നുണ്ട്. അദ്ദേഹം സ്വതസിദ്ധമായി അഭിനയിക്കുന്ന ബ്രില്ല്യന്റ് ആക്റ്ററായിരുന്നു. ഓരോ ടേക്കിലും അദ്ദേഹം രസകരമായ കൗണ്ടറുകളുമായി എത്തി. ഈ രംഗത്തില്‍ എനിക്ക് ശരിക്കും ഗൗരവമുള്ളൊരു മുഖഭാവമാണ് വേണ്ടത്. എന്നാല്‍ ആദ്യമായാണ്, പരിചയസമ്ബന്നനായ നടന്‍, അദ്ദേഹം എത്രമാത്രം വിസ്മയിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന പ്രതിഭയാണെന്ന് ഞാന്‍ അതിശയിച്ചുപോയി. ഈ ഷോട്ടില്‍ ഞാന്‍ ചിരിച്ചുകൊണ്ടിരുന്നു.

അദ്ദേഹം പെര്‍ഫോം ചെയ്യുന്നത് ആ ഒരു ദിവസമേ ഞാന്‍ കണ്ടുള്ളൂ. പക്ഷേ ആറു വര്‍ഷത്തിനുശേഷവും ഞാനതെല്ലാം നന്നായി ഓര്‍ക്കുന്നു. നിങ്ങള്‍ പോയെന്നത് അവിശ്വസനീയമാണ്. ശരിക്കും അന്യായമാണിത്, നിരവധി വര്‍ഷത്തെ പോരാട്ടത്തിന് ശേഷം, ആളുകള്‍ക്ക് അര്‍ഹമായ അവസരങ്ങള്‍ ലഭിക്കാന്‍ തുടങ്ങുമ്പോള്‍, മരണം അവരെ കൊണ്ടുപോവുന്നത്. നേരത്തെ ആയി പോയി. അനില്‍ ചേട്ടന് നിത്യശാന്തി; എന്നും ഓര്‍ക്കും.,’ അഹാന കുറിക്കുന്നു.