പ്രവാസികൾക്ക് എം.പി.മാരെയും എംഎൽഎമാരെയും നിയമിക്കാനൊരുങ്ങി മോദി സർക്കാർ

ഇന്ത്യൻ പ്രവാസികൾക്ക് വൻ വാ​ഗ്ദാനങ്ങൾ നൽകാൻ ഒരുങ്ങി നരേന്ദ്ര മോദി സർക്കാർ. പ്രവാസികളുടെ വർഷങ്ങളായുള്ള ആവശ്യമാണ് വോട്ടവകാശം. പ്രവാസികൾക്ക് എം.പി മാരേ തന്നെ കൊടുക്കാൻ നരേന്ദ്ര മോദി പണി നടത്തുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് റിപോർട്ട് സമർപ്പിച്ചിരിക്കുന്നത് കേന്ദ്ര തൊഴിൽ മന്ത്രാലയം നിയമിച്ച തൊഴിലാളി ഏകാംഗ കമീഷൻ ഡോ സി.വി ആനന്ദബോസ് സീനിയർ ഐ.എ.എസ് ആണ്‌.
ഏകദേശം 2 കോടിയോളം പ്രവാസികളാണ് ഇന്ത്യക്ക് പുറത്ത് താമസിക്കുന്നത്. ഇവർക്ക് നിലവിൽ വോട്ട് ചെയ്താലും ലഭിക്കുന്നത് അവരവരുടെ നാട്ടിൽ ഒരു എം.പി അല്ലെങ്കിൽ എം.എൽ.എ ആയിരിക്കും. എന്നാൽ അവർക്ക് അവരുടെ പ്രവാസ നാട്ടിൽ തന്നെ എംഎൽഎയോ എംപിയെയോ ലഭിക്കാനാണ് അവസരമൊരുങ്ങുന്നത്.
 2 കോടി വിദേശ ഇന്ത്യക്കാർ ഉണ്ടേൽ ചുരുങ്ങിയത് 10നും 15നും ഇടയിൽ എം.പി മാർ പ്രവാസി നാട്ടിൽ നിന്നും ഇന്ത്യൻ പാർലിമെന്റിൽ എത്തും. ഇതോടെ പാർലിമെന്റിൽ ഇന്ത്യൻ പ്രവാസികളുടെ ശബ്ദം ഉയരും. ശബ്ദമില്ലാത്ത 2 കോടി ഇന്ത്യക്കാർക്കായി പാർലിമെന്റിലും കേന്ദ്ര സർക്കാരിലും സ്വാധീനം ഉണ്ടാകും. ഒരു സാധാരണ എം.പിയുടെ എല്ലാ അവകാശവും ഇവർക്ക് ഉണ്ടാകും. മുഴുവൻ ഇന്ത്യക്കാരും ഇന്ത്യയുടെ ഭരണ പ്രക്രിയയിൽ വരുന്നതോടെ ലോകത്തേ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പുതിയ ഭാവവും മുഖവും ലോകത്തേ മാറ്റി മറിക്കുന്ന അത്ഭുതം ആകും..
https://www.youtube.com/watch?v=HRBCzBPb_Sc