അവർ ഞങ്ങളെ രൂക്ഷമായി നോക്കി,കടയിൽ ഉള്ളവർ ഞങ്ങളെ കണ്ട് അമ്പരന്നു,ഷോപ്പിങ്ങിനിടെയുണ്ടായ അനുഭവങ്ങളുമായി അഹാന

അമ്മ സിന്ധു കൃഷ്ണയ്ക്കൊപ്പമുള്ള ക്യൂട്ട് ചിത്രം പങ്കു വച്ച് രസകരമായ കുറിപ്പുമായി അഹാന കൃഷ്ണ. അമ്മയ്‌ക്കൊപ്പമുള്ള ഷോപ്പിങ്ങിനിടെ പകർത്തിയ ചിത്രങ്ങളാണ് അഹാന പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ ചെയ്തിരിക്കുന്നത്. കൗതുകമുണർത്തുന്ന ഡിസൈനിലുള്ള കണ്ണടകളാണ് ഇരുവരും ചിത്രത്തിൽ ധരിച്ചിരിക്കുന്നത്. തന്റെ അടുത്ത സുഹൃത്തും എല്ലാ കാര്യത്തിനും കൂട്ടുനിൽക്കുന്നയാളും കൂടിയാണ് അമ്മയെന്ന് അഹാന പറഞ്ഞിരുന്നു. മക്കളുമായുള്ള സിന്ധുവിന്റെ ഇടപെടലുകളെക്കുറിച്ച് പ്രേക്ഷകർക്കും അറിയാവുന്നതാണ്.

ആദ്യം ഞങ്ങൾ ചിരിച്ചു, പിന്നെ ഞങ്ങളത് ആ റാക്കിലേക്ക് തന്നെ വെച്ചു. അവിടെയുള്ള ജീവനക്കാർ ഞങ്ങളെ തുറിച്ച് നോക്കുന്നുണ്ടായിരുന്നു. അതായിരുന്നു സംഭവിച്ചത് എന്നായിരുന്നു അഹാന ആ കണ്ണട വെച്ചതിനെക്കുറിച്ച് കുറിച്ചത്. കുറച്ച് നിമിഷങ്ങൾക്ക് ശേഷം ഇത് ഞങ്ങളോട് പറയാനായി തീരുമാനിച്ചു അല്ലേയെന്നായിരുന്നു പ്രേക്ഷകരുടെ ചോദ്യം നിരവധി പേരാണ് പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയത്.

നിരവധിപേരാണ് ചിത്രങ്ങൾക്ക് കമൻറുകളുമായി രംഗത്തെത്തിയത് .അഹാനയുടെ അമ്മ സിന്ദു കൃഷ്ണയും ഒരു യൂട്യൂബ് ചാനൽ ഉണ്ട്, അതിലും എല്ലാവരും സജീവമാണ് .എല്ലാവരും ചാനൽ തുടങ്ങിയ ശേഷമായിരുന്നു സിന്ദു കൃഷ്ണയും ചാനൽ ആരംഭിച്ചത്.

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. ഭാര്യ സിന്ധുവും നാല് പെൺമക്കളും മലയാളികൾക്ക് സുപരിചിതരാണ്. അഹാനയും സഹോദരിമാരും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങി എല്ലാ സോഷ്യൽ മീഡിയകളിലും വലിയ ആരാധക വൃന്ദമുള്ളവരാണ് എല്ലാവരും. രാജീവ്‌ രവി ചിത്രം ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയാണ് അഹാന കൃഷ്ണ കുമാറിന്റെ സിനിമയിലെ തുടക്കം. നിലവിൽ നാൻസി റാണി, പിടികിട്ടാപ്പുളളി തുടങ്ങിയവയാണ് അഹാനയുടെതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രങ്ങൾ.