റൂമിൽ വന്ന് ചെരിപ്പൂരി സ്വയം അടിച്ചു, മുത്തശ്ശി ഓടി വന്നു തടഞ്ഞു. നിങ്ങളെ അടിക്കാൻ പറ്റില്ലല്ലോ- ഐശ്വര്യ ഭാസ്‌കർ

മണിരത്‌നം സാറിന്റെ റോജ കണ്ടു തിരിച്ചെത്തി താൻ ചെരുപ്പെടുത്ത് സ്വയം അടിക്കുകയായിരുന്നു എന്ന് തുറന്നുപറഞ്ഞ് പ്രിയ താരം ഐശ്വര്യ ഭാസ്ക്കർ. വാക്കുകൾ, മണി സാർ റോജയിൽ നായിക വേഷത്തിലേക്ക് തന്നെ പരിഗണിച്ചു. ആ സമയത്ത് തന്റെ മുത്തശ്ശി ഒരു തെലുങ്ക് സിനിമയിൽ അഭിനയിക്കാൻ അഡ്വാൻസ് വാങ്ങിയിരുന്നു. മണി സാർ വന്നപ്പോൾ ഡേറ്റില്ലെന്ന് മുത്തശ്ശി പറഞ്ഞു. അറുപത് ദിവസമാണ് റോജയ്ക്ക് വേണ്ടിയിരുന്നത്. തങ്ങളുടെ സ്ഥാനത്ത് മറ്റാരെങ്കിലും ആയിരുന്നെങ്കിൽ തെലുങ്ക് സിനിമയ്ക്ക് വാങ്ങിയ പണം തിരികെ നൽകി മണി സാറിന്റെ സിനിമയിൽ അഭിനയിച്ചേനെ. തെലുങ്ക് സിനിമയുടെ അണിയറ പ്രവർത്തകരുടെ കൈ നീട്ടി കാശുവാങ്ങി അതിനാൽ മണിസാറിന്റെ സിനിമ വേണ്ടെന്ന് വച്ചോളൂ മുത്തശ്ശി കൽപ്പിച്ചു.

അങ്ങനെ റോജ കൈവിട്ടു പോയി. ആ തെലുങ്ക് സിനിമയുടെ വിതരണക്കാരനും നിർമ്മാതാവും തമ്മിൽ തെറ്റി പടം അവർ ഉപേക്ഷിച്ചു. ഒരു മുപ്പത് ദിവസം ജോലി ഇല്ലാതെ സ്വയം പഴിച്ച് വീട്ടിൽ ഇരുന്നു. റോജ അതിന്റെ വഴിക്ക് പോയി. റോജ സ്‌ക്രീനിൽ കണ്ടപ്പോൾ അതിലും വലിയ തമാശയായിരുന്നു. കോയമ്പത്തൂരിൽ വച്ചാണ് സിനിമ കണ്ടത്. സിനിമ കണ്ടതിന് ശേഷം താൻ ഒന്നും മിണ്ടാതെ ഹോട്ടൽ മുറിയിലെത്തി. ചെരുപ്പ് ഊരി താൻ തന്നെ തന്നെ ഒരുപാട് തല്ലി. മുത്തശ്ശി ഓടി വന്നു തടഞ്ഞു. നിങ്ങളെ അടിക്കാൻ പറ്റില്ലല്ലോ അതുകൊണ്ട് തന്നെ അടിക്കട്ടെ എന്ന് മുത്തശ്ശിയോട് പറഞ്ഞു. മധുവിന് ജീവിതകാലം മുഴുവൻ ഓർത്തുവയ്ക്കാൻ ഒരു സിനിമയും ഒരു കഥാപാത്രവും ലഭിച്ചു

തെന്നിന്ത്യയിലെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഐശ്വര്യ ഭാസ്‌കർ. മലയാളികൾക്കും സുപരിചിതയാണ് നടി. നിരവധി മലായള ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും നിരവധി ചിത്രങ്ങളിൽ ഐശ്വര്യ അഭിനയിച്ചു. തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയുടെ രണ്ടാം ചിത്രം മലയാളത്തിലായിരുന്നു. 1990ൽ പുറത്തിറങ്ങിയ ഒളിയമ്പുകളിലൂടെയാണ് നടി മലയാള സിനിമയിൽ എത്തിയത്. 1993ൽ രാജീവ് അഞ്ചൽ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ബട്ടർഫ്‌ലൈസിൽ നായിക ഐശ്വര്യ ആയിരുന്നു.