വിവാഹമോചിതയായതുകൊണ്ട് കാവ്യയുടെ ആദ്യ വിവാഹത്തിന് പോയില്ല- ഐശ്വര്യ

തെന്നിന്ത്യയിലെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഐശ്വര്യ ഭാസ്‌കർ. മലയാളികൾക്കും സുപരിചിതയാണ് നടി. നിരവധി മലായള ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും നിരവധി ചിത്രങ്ങളിൽ ഐശ്വര്യ അഭിനയിച്ചു. ഫ്ലവേഴ്സ് ഒരു കോടിയിലെത്തിയപ്പോൾ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

വിവാഹമോചനത്തിന് ശേഷം അധികമാരുടെയും വിവാഹത്തിന് പോവാത്തതിനെക്കുറിച്ച് ഐശ്വര്യ പറഞ്ഞതിങ്ങനെ, തന്റെ അമ്മയുടെ കുടുംബം കുറച്ച് ഓർത്തോഡോക്‌സ് ആണ്. അവർക്ക് വിവാഹമോചിത ആണെങ്കിലും വിധവയെ പോലെയാണ്. ചടങ്ങിനൊന്നും പങ്കെടുപ്പിക്കില്ല. പിന്നെ വിവാഹങ്ങൾക്കൊന്നും വിളിക്കാതെയുമായി. ഇതോടെയാണ് ആരുടെയും വിവാഹത്തിന് പോവുന്നില്ലെന്ന് തീരുമാനിച്ചത്.

കാവ്യ ക്ഷണക്കത്ത് തന്ന് വിവാഹത്തിന് ക്ഷണിച്ചിരുന്നു. തമിഴിൽ കാശി എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയുടെ തമിഴാണ് കാശി. അന്ന് മുതലുള്ള പരിചയമാണ് കാവ്യയുമായിട്ട്. വിവാഹം പരാജയപ്പട്ട് നിൽക്കുന്ന ഒരാൾ പോയി ആ വധുവരന്മാരെ അനുഗ്രഹിച്ചാൽ അവരുടെ ബന്ധത്തിന് എന്തെങ്കിലും പറ്റിയാലോ എന്ന് ചിന്തിച്ചത് കൊണ്ടാണ് പോവാത്തത്.

തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയുടെ രണ്ടാം ചിത്രം മലയാളത്തിലായിരുന്നു. 1990ൽ പുറത്തിറങ്ങിയ ഒളിയമ്പുകളിലൂടെയാണ് നടി മലയാള സിനിമയിൽ എത്തിയത്. 1993ൽ രാജീവ് അഞ്ചൽ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ബട്ടർഫ്‌ലൈസിൽ നായിക ഐശ്വര്യ ആയിരുന്നു