രഹസ്യമൊഴിയുടെ പകര്‍പ്പ് ക്രൈംബ്രാഞ്ചിനു നൽകില്ല, ഹര്‍ജി തള്ളി

 

കൊച്ചി/ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്ന ക്രൈംബ്രാഞ്ചിന്റെ അവശ്യം കോടതി തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ക്രൈംബ്രാഞ്ചിന്റെ ഹര്‍ജി തള്ളിയത്. എന്തിനാണു രഹസ്യമൊഴിയുടെ പകര്‍പ്പെന്നു ക്രൈംബ്രാഞ്ച് വ്യക്തമാക്കണമെന്ന് കോടതി വാദത്തിനിടെ കോടതി ചോദിച്ചിരുന്നു.

മൊഴിയുടെ പകർപ്പ് ക്രൈംബ്രാഞ്ചിനു നൽകരുതെന്ന ആവശ്യവുമായി സ്വപ്ന സുരേഷിന്റെ അഭിഭാഷകനും കോടതിയെ സമീപിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരായ സ്വപ്നയും പി.സി.ജോർജും ഗൂഢാലോചന നടത്തിയെന്ന കേസിന്റെ അന്വേഷണത്തിനു മൊഴിയുടെ പകർപ്പ് ആവശ്യമുണ്ടെന്നു ക്രൈംബ്രാഞ്ച് കോടതിയിൽ അറിയിച്ചത്.

മുഖ്യമന്ത്രിക്കെതിരായ സ്വപ്നയും പിസി ജോര്‍ജും ഗൂഢാലോചന നടത്തിയെന്ന കേസിന്റെ അന്വേഷണത്തിനു മൊഴിയുടെ പകര്‍പ്പ് ആവശ്യമുണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ അറിയിച്ചു. എന്നാല്‍ മൊഴിയുടെ പകര്‍പ്പ് ക്രൈംബ്രാഞ്ചിനു നല്‍കരുതെന്ന് സ്വപ്‌നയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ചിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കോടതി അറിയിക്കുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരമാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ, കുടുംബാംഗങ്ങൾ, ചില മന്ത്രിമാർ എന്നിവരുടെ ഉറക്കം തന്നെ കെടുത്തിയിരിക്കുന്ന സ്വപ്നയുടെ വിവാദവുമായ രഹസ്യ മൊഴിയുടെയും സത്യവാങ്മൂലത്തിന്റെയും ഉള്ളിലെന്തൊക്കെ വിവരങ്ങളാണെന്ന റിയാൻ ആണ് ക്രൈം ബഞ്ച് കോടതിയെ സമീപിച്ചതെന്നാണ് വിവരം. രഹസ്യ മൊഴിയുടെ പകർപ്പ് ഇഡി വാങ്ങിയിരിക്കുന്ന സാഹചര്യത്തിൽ ഇഡി യുടെ നീക്കങ്ങൾക്ക് മുൻപ് രഹസ്യമൊഴിയിലെന്തൊക്കെ ഉണ്ടെന്നറിയാൻ സർക്കാരിന് ആകാംഷ വർധിച്ചു എന്നതാണ് വ്യക്തമാകുന്നത്.